Thu Jul 24, 2025 9:29 PM 1ST

Location  

Sign In

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്കണ്ടറി പാലിയേറ്റീവ് വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി

26 Nov 2024 20:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി. കുറവിലങ്ങാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആഷിക്കിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധനകൾ നടത്തി മരുന്നുകൾ നൽകിയത്. കുറവിലങ്ങാട് അനുഗ്രഹഭവനിൽ വച്ചാണ് സംഗമം സംഘടിപ്പിച്ചത്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ വയോജന സംഗമം ഉദ്ഘാടനം ചെയ്തു.

വയോജനനാഘോഷത്തിൽ ഡോ.സിന്ധുമോൾ ജേക്കബ്, നിർമമല ജിമ്മി, പി.എൻ രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ആശാമോൾ ജോബി, സിൻസി മാത്യു, ഡാർലി ജോജി, വിനു കുര്യൻ, ബിജു പുഞ്ചായിൻ, ഡൊമിനിക് ചൂരക്കുളം, മിനിമോൾ ജോർജ്, മേഴ്സി കുര്യൻ, സെക്രട്ടറി ജോഷി ജോസഫ് എന്നിവർ പങ്കാളികളായി.

Follow us on :

More in Related News