Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2025 22:12 IST
Share News :
കടുത്തുരുത്തി : നെൽ കർഷകരെ വട്ടം ചുറ്റിച്ച് പെരുവയിലെ എസ്.ബി.ഐ. അധികൃതർ. നെല്ല് നൽകി നീണ്ട കാത്തിരിപ്പിന് ശേഷം സപ്ലൈകോ അനുവദിച്ച പണം നൽകാതെയാണ് കർഷകരെ ബാങ്ക് വട്ടം ചുറ്റിക്കുന്നതെന്ന് കർഷകൾ പറയുന്നു. മെയ് 20 വരെ സംഭരിച്ച നെല്ലിൻ്റെ പണം കഴിഞ്ഞമാസം ആദ്യം തന്നെ സപ്ലൈകോ വിതരണം ചെയ്യാൻ നൽകിയിരുന്നു. എന്നാൽ പെരുവയയിലെ എസ്.ബി.ഐ. അധികൃതർ പല പല കാരണം പറഞ്ഞു കർഷകരെ പറഞ്ഞയക്കുകയാണ് ചെയ്തത്.എന്നാൽ അതിനു ശേഷം പണം നൽകാൻ നിയന്ത്രണം വന്നെങ്കിലും ഇന്നലെ മുതൽ മെയ് 31 വരെ പെയ്മെൻറ് ഓർഡർ നൽകിയ കർഷകർക്ക് വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയെങ്കിലും പെരുവയിലെ എസ്.ബി.ഐ.യിൽ നിന്നും ആർക്കും പണം നൽകുന്നില്ല. നിരവധി കർഷകർ ഇന്നലെ ബാങ്കിലെത്തിയെങ്കിലും ചില കർഷകർക്ക് പണം നൽകുകയും, ബാക്കി കർഷകരോട് ഓണം കഴിഞ്ഞ് എത്തുവാനാണ് പറഞ്ഞുവിടുന്നത്. കടമായി നൽകിയ കീടനാശിനി, വളം, ട്രാക്ടർ ഉഴവൂ കൂലി എന്നിവ ചോദിച്ചു വ്യാപാരികൾ എത്തുന്നതും കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. എത്രയും വേഗം കർഷകരുടെ പണം നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ബാങ്കിന് മുന്നിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനകീയ പ്രതികരണ വേദി സംസ്ഥാന കോർഡിനേറ്റർ രാജു തെക്കേക്കാലയിൽ പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.