Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jan 2025 11:54 IST
Share News :
കോഴിക്കോട്: കായികക്ഷമതയോടൊപ്പം സുസ്ഥിരമായ പരിസ്ഥിതി സംരക്ഷണവും പാലിക്കേണ്ടതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി റോട്ടറി ക്ലബ് കലിക്കറ്റ് ഹൈലൈറ്റ് സിറ്റിയുടെ നേത്യത്വത്തിൽ ഡ്രീം റൺ 2025 മിനി മാരത്തോൺ ഫെബ്രുവരി 2 ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ വച്ച് നടക്കും. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന മാരത്തോൺ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ സന്തോഷ് ശ്രീധർ ഫ്ലാഗ് ഓഫ് ചെയ്യും.
'ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗം കുറയ്ക്കുക, നിങ്ങളുടെ സ്വന്തം കുപ്പി കയ്യിൽ കരുതുക." ചെറുതും എന്നാൽ ഫലപ്രദവുമായ മാറ്റങ്ങൾ വരുത്തി ഹരിത ഭാവി സൃഷ്ടിക്കുന്നതിൽ കൈകോർക്കാൻ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുന്നതിലൂടെ, സുസ്ഥിരമായ ജീവിതത്തിന് ഒരു മാതൃക കാണിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
10 കി.മീ വിഭാഗത്തിലുള്ള മിനി മാരത്തോൺ, 3 കി. മീ വിഭാഗത്തിലുള്ള ഫൺ റൺ എന്നിവയാണ് ഡ്രീം റൺ 2025 ലെ മത്സരയിനങ്ങൾ. രജിസ്ട്രേഷൻ ഓൺലൈൻ വഴിയാണ്. മാരത്തോൺ വിജയികൾക്ക് ക്യാഷ് പ്രൈസുകളും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ടി. ഷർട്ടുകളും ഫിനിഷർ മെഡലുകളും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതാണ്.
കോഴിക്കോട് ബീച്ചിൽ നിന്ന് ആരംഭിച്ച് ഗുജറാത്തി സ്കൂളിന് എതിർവശത്തുള്ള അത്താണിക്കൽ ബീച്ച് റോഡിലേക്ക് ഓടി തിരികെ മടങ്ങുന്ന രീതിയിലാണ് മിനി മാരത്തോൺ ക്രമീകരിച്ചിട്ടുള്ളത്. ഫിറ്റ്നസ് പ്രേമികൾ, പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ 700-ലധികം പേർ മാരത്തോണിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ മാരത്തോൺ നടത്തിപ്പിൽ നിന്നുള്ള എല്ലാ വരുമാനവും സുസ്ഥിരതയും സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രാദേശിക റോട്ടറി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിന് വിനിയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഇത് ഒരു ഓട്ടം മാത്രമല്ല; വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ഗ്രഹത്തിലേക്കുള്ള ചലനമാണിത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ കുറയ്ക്കുന്നതിലൂടെ, സുസ്ഥിരമായ ജീവിതത്തിന് ഒരു മാതൃക കാണിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് റോട്ടറി ഡ്രീം റൺ 2025 ൻറെ കോർഡിനേറ്റർ ഡോ സുനിൽ രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
Follow us on :
More in Related News
Please select your location.