Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 19:28 IST
Share News :
മലപ്പുറം : വർധിച്ചുവരുന്ന വാഹനാപകടങ്ങൾക്കെതിരെ റോഡ് സുരക്ഷാ നിയമപരിപാലനം, ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം എന്നിവ ലക്ഷ്യംവെച്ച് ജില്ലാ ഭരണകൂടവും റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം (RAAF) സംയുക്തമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണ ജാഥ ആരംഭിച്ചു. പത്ത് ദിവസങ്ങളിലായി നടക്കുന്ന പ്രചാരണ ജാഥ ജില്ലാ കലക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് റാഫ് സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം അബ്ദുവിന് പതാക കൈമാറി ഫ്‌ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ജില്ലയിലെ പ്രധാന ടൗണുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് വീഡിയോ വാൾ സംവിധാനത്തോടെയാണ് പ്രചാരണം നടത്തുന്നത്. പൊലീസ്, മോട്ടോർ വാഹനം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി.ജയചന്ദ്രൻ, അസിസ്റ്റൻറ് എക്‌സൈസ് കമ്മീഷണർ ആർ.മനോജ്, ജില്ലാ വനിതാ ഫോറം പ്രസിഡൻറ് ബേബി ഗിരിജ, റാഫ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ ജയൻ, കെ.പി.എം ഷംസീർ ബാബു, എം.ടി.എൻ ചീഫ് ന്യൂസ് എഡിറ്റർ കെ.ടി.എ സമദ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.