Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 13:53 IST
Share News :
തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസിൽ പ്രതി റിജോ ആന്റണിയെ പൂട്ടിയത് പ്രദേശവാസിയായ സ്ത്രീയുടെ മൊഴി. സിസിടിവിയിൽ കണ്ടതിന് സമാനമായ ശരീരപ്രകൃതിയുള്ള ഒരാൾ ഇവിടെ താമസിക്കുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ മൊഴി. പ്രതിയുടെ വീടിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് ഷൂസും സ്കൂട്ടറും കണ്ടെത്തുകയായിരുന്നു.
അതേസമയം തെളിവെടുപ്പിന് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കുന്നതിന് മുൻപ് പ്രതി പോലീസിന് മുന്നിൽ വിങ്ങിപ്പൊട്ടി. അബദ്ധം പറ്റിയെന്ന് പറഞ്ഞായിരുന്നു പ്രതി വിങ്ങിപ്പൊട്ടിയത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മൂന്ന് മിനിറ്റുകൊണ്ടാണ് പ്രതി ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന് കളഞ്ഞിരുന്നത്. ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്.
ഇന്നലെ രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. മോഷണത്തിന് ശേഷം വസ്ത്രം മാറിയും വാഹനത്തിൽ മാറ്റം വരുത്തിയുമാണ് പൊലീസിനെ പ്രതി ചുറ്റിച്ചത്. കട ബാധ്യതയെ തുടർന്ന് ബാങ്കിൽ കവർച്ച നടത്തിയെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് ബാങ്കിൽ നിന്ന് കവർന്ന പണവും കവർച്ചയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.