Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം - അങ്കമാലി അതിരൂപതയിലെ തർക്കങ്ങൾക്ക് പരിഹാരമാകുന്നു

04 Mar 2025 10:29 IST

Shafeek cn

Share News :

എറണാകുളം - അങ്കമാലി അതിരൂപതയിലെ തർക്കങ്ങൾക്ക് പരിഹാരമാകുന്നു. പോലീസിനെകൊണ്ട് നിറഞ്ഞിരുന്ന അതിരൂപതാ ആസ്ഥാനം ഇപ്പോൾ ശാന്തമാണ്. തെരുവു സമരങ്ങളും സംഘർഷങ്ങളും ശമിച്ചിരിക്കുന്നു. അതിരൂപതയുടെ ചുമതലയേറ്റ മാർ ജോസഫ് പാംപ്ലാനിക്ക്  പോലീസ് സംരക്ഷണമില്ലാതെ സംരക്ഷണമില്ലാതെ സഞ്ചരിക്കാനും പ്രവർത്തിക്കുവാനും കഴിയുന്നു.


വർഷങ്ങൾക്ക് ശേഷം അതിരൂപതയുടെ പ്രവർത്തനങ്ങൾ ക്രമപ്പെടുന്നു. തങ്ങൾക്ക് 'പുതിയൊരു സഭ' എന്ന് വരെ വാദിച്ചിരുന്ന വിമത വൈദികരും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലെത്തിയിരിക്കുന്നു. എറണാകുളം അതിരൂപതക്ക് രൂപതക്കാരൻ തന്നെയായ മെത്രാൻ എന്ന ആവശ്യത്തോടു പോലും അനുഭാവപൂർണമായ നിലപാടെടുക്കുന്ന മാർ പാംപ്ലാനി എല്ലാവരേയും ചേർത്ത് പിടിക്കുന്നതിൽ വിജയിക്കുകയാണ്.


ജനാഭിമുഖ കുർബാന തുടരുന്ന ദേവാലയങ്ങളിൽ മുൻ ചർച്ചകളിലെ ധാരണ പ്രകാരം അത് തുടരാനും ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഒരു കുർബാന മാത്രം സിനഡ് നിർദ്ദേശിച്ച രീതിയിൽ മതിയെന്നുമുള്ള ഈ ഞായറാഴ്ചയിലെ അതിരൂപതാ സർക്കുലർ പ്രശ്ന പരിഹാരത്തിന്റെ ഏറ്റവും വലിയ ചുവട് വെയ്പ്പായി. അതിരൂപതയുടെ കാര്യങ്ങൾ ദൈനംദിനം നിയന്ത്രിക്കുന്ന പ്രധാന സമിതിയായ കൂരിയയിൽ  വിമത വൈദികരുടെ പ്രാതിനിധ്യവും ഉൾപ്പെടുത്താൻ മാർ ജോസഫ് പാംപ്ലാനി സന്നദ്ധനാണെന്നാണ് വിവരം.


അതിരൂപതയിലെ പ്രതിസന്ധി തീർക്കണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ഒത്തു തീർപ്പ് പ്രവർത്തനങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. ആദരണീയരായ ന്യായാധിപന്മാർ, പ്രൊഫഷണലുകൾ, ലോകം ശ്രദ്ധിക്കുന്ന ബിസിനസ് സംരംഭകർ, അക്കാദമിക് വിദഗ്ദർ ഒക്കെ നിറഞ്ഞ അതിരൂപതയിൽ, സഭാ തർക്കത്തിന്റെ പേര് പറഞ്ഞ് അൽമായ പ്രതിനിധികളായി രംഗത്ത് വരുന്നവരുടെ സംസ്ക്കാരശൂന്യമായ പ്രതികരണങ്ങൾ സഭക്ക് ആകമാനം നാണക്കേടും അപമാനവുമുണ്ടാക്കുന്നു എന്ന പൊതുവികാരവും വിശ്വാസികളിൽ ശക്തമാണ്.

Follow us on :

More in Related News