Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 09:29 IST
Share News :
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങും. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണി മറികടന്നാണ് ഇന്ന് വ്യാപാരികള്‍ സമരത്തിന് ഒരുങ്ങുന്നത്. ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്നാണ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.
ശമ്പളം വര്‍ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു. ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞ സര്‍ക്കാരിനെ ശക്തമായ സമരത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാനാണ് റേഷന്‍ വ്യാപാരികളുടെ നീക്കം. റേഷന്‍ വ്യാപരികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാരിന് നിഷേധാത്മക നിലപാട് ആണെന്ന് റേഷന്‍ വ്യാപാരി സമരസമിതി കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീണര്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യണം എന്ന് വ്യാപാരികള്‍ ആഗ്രഹിച്ചിട്ടില്ല. നിലവിലെ വേതനം കൊണ്ട് ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് റേഷന്‍ വ്യാപാരികള്‍ കട അടച്ചു സമരം ചെയ്യുന്നതൊന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
റേഷന്‍ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണം നേരത്തെ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടയടപ്പ് സമരത്തോടെ റേഷന്‍ വിതരണം സ്തംഭിക്കും. സമരത്തെ മറികടക്കാനുള്ള വഴികള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.