Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപൂര്‍വയിനം സസ്യങ്ങള്‍ നശിപ്പിക്കാനെത്തിയവരെ ചൊക്രമുടി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുരുത്തി

25 Jan 2025 19:56 IST

ജേർണലിസ്റ്റ്

Share News :




കുഞ്ചിത്തണ്ണി: ബൈസണ്‍വാലി വില്ലേജില്‍ ചൊക്രമുടി മല നിരയിലെ കൈയേറ്റ ഭൂമിയില്‍ നീലക്കുറിഞ്ഞിയുള്‍പ്പെടെയുള്ള അപൂര്‍വയിനം സസ്യങ്ങളും കാടുവെട്ടുന്ന മിഷ്യന്‍ ഉപയോഗിച്ച് വെട്ടി നശിപ്പിക്കാനെത്തിയവരെ ചൊക്രമുടി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുരുത്തി ഓടിച്ചു. കൈയേറ്റക്കാരായ രണ്ടുപേരും തൊഴിലാളികളായ രണ്ടുപേരും ചേര്‍ന്ന് മിഷ്യനുപയോഗിച്ച് അരയേക്കറോളം സ്ഥലത്തെ നീലകുറിഞ്ഞിയും അപൂവ്വയിനം സസ്യങ്ങളും വെട്ടി നശിപ്പിച്ചത്. കൈയേറ്റക്കാര്‍ ചൊക്രമുടിയിലെത്തിയ വിവരമറിഞ്ഞ് ബൈസണ്‍വാലിയില്‍ നിന്നും ചൊക്രമുടി ആദിവാസിക്കുടിയില്‍ നിന്നും ജനങ്ങളെത്തിയപ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടു. ചൊക്രമുടിയില്‍ അനധികൃത കൈയേറ്റവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ടോയെന്ന് അനേ്വഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അനേ്വഷണ സംഘത്തിന്റെ തലവന്‍ ഐ.ജി സേതുരാമന്‍ സ്ഥാപിച്ച ഗേറ്റും പൂട്ടും തകര്‍ത്താണ് ഇവര്‍ ചൊക്രമുടി കൈയേറ്റഭൂമിയില്‍ കടന്നത്. ദേവികുളം സബ് കലക്ടറുടെ ഓഫീസില്‍ നിന്നും ചൊക്രമുടിയിലെ ഭൂമി കൈവശമുള്ള 54 ഓളം പേരെ എട്ടു പ്രാവശ്യമായി വിളിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തെളിവെടുപ്പിനുശേഷം യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത് കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൈയേറ്റക്കാരെത്തി നീലക്കുറിഞ്ഞിയുള്‍പ്പെടെയുള്ളവ വെട്ടി നശിപ്പിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൈയേറ്റക്കാര്‍ സ്ഥലത്തെത്തിയതറിഞ്ഞ് രാജാക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു. കൈയേറ്റക്കാര്‍ക്കെതിരെയും ഇതിന് ഒത്താശചെയ്ത ഉദേ്യാഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി പറഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.


Follow us on :

More in Related News