Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jan 2025 08:51 IST
Share News :
മൂന്നിയൂർ: കുരുന്നു പ്രതിഭകളുടെ നടന വൈഭവം പ്രകടിപ്പിച്ച് നടന്ന മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോൽസവം "മഴവില്ല്" ശ്രദ്ധേയമായി. തലപ്പാറ ശാദി ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പിൽ കുരുന്നു മക്കളുടെ മിന്നും പ്രകടനമാണ് അരങ്ങേറിയത്. മൂന്നിയൂർ ,വെളിമുക്ക് എന്നീ രണ്ട് മേഖലകളാക്കി നടന്ന പരിപാടി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി അദ്ധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, ജാസ്മിൻ മുനീർ , സി.പി. സുബൈദ, പി.പി.മുനീർ മാസ്റ്റർ, നൗഷാദ് തിരുത്തുമ്മൽ , വാഹിദ് , റിനി എന്നിവർ പ്രസംഗിച്ചു.
പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും വിതരണം നടത്തി. അങ്കണവാടി കലോൽസവത്തിൽ അങ്കണവാടി ടീച്ചർമാരും ആയമാരും ചേർന്നൊരുക്കിയ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.