Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹമീദ് അറന്തോടിന് ഖത്തർ കെഎംസിസി യാത്രയയപ്പ് നൽകി.

29 Aug 2025 02:22 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ കെഎംസിസി കാസർഗോഡ് മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്ന ഹമീദ് അറന്തോടിന് കെഎംസിസി കാസർഗോഡ് മണ്ഡലവും മധൂർ പഞ്ചായത്തും സംയുക്തമായി ഊഷ്മളമായ യാത്രയയപ്പ് നൽകി.

തുമാമ കെഎംസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ ആക്ടിങ് പ്രസിഡന്റ് നാസർ കൈതക്കാട് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷഫീക് ചെങ്കളം സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹികളായ റഷീദ് ചെർക്കള, ഷാകിർ കാപ്പി, ബഷീർ ബബ്രാണി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഖത്തർ കെഎംസിസിയുടെ വിവിധ ഘടകങ്ങളായ കാസർഗോഡ് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റി, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളും മലയോര മേഖല പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് ഹമീദ് അറന്തോടിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.


മൂന്നര പതിറ്റാണ്ടിലെ തൻ്റെ പ്രവാസജീവിതത്തിൽ ഹമീദ് അറന്തോട് നിരവധി പ്രവാസികൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയും സാമൂഹിക-സാംസ്കാരിക

രംഗത്ത് നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

ദുരിതബാധിതർക്കായി മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും സ്വന്തം സമയം സാമൂഹ്യ സേവനത്തിന് മാറ്റിവെക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് പ്രചോദനമാണെന്ന് യോഗത്തിൽ എല്ലാവരും അഭിപ്രായപ്പെട്ടു.


മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് ചൂരി, ഷാനിഫ് പൈക, യൂസുഫ് മാർപ്പനടുക്ക, റഫീക് കുന്നിൽ, നാസർ മഞ്ചേശ്വരം, അബിദ് ഉദിനൂർ, മൻസൂർ ഉദുമ, സാബിത്ത് തുരുത്തി, ഖലീൽ ബെർക്ക, അൻവർ കടവത്ത്, അബ്ദുൽ റഹ്മാൻ ഇകെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹമീദ് അറന്തോട് യാത്രയയപ്പിന് മറുപടി പ്രസംഗം നടത്തുകയും ഷെരീഫ് ചൂരി നന്ദിയും പറഞ്ഞു .


Follow us on :

More in Related News