Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 19:47 IST
Share News :
തിരുരങ്ങാടി : പിഎസ്എംഒ കോളേജ് ഗ്ലോബൽ അലൂമിനി മിറ്റ് പൈഗാം - 24 പൂർവ്വ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. ഗൾഫ് നാടുകളിലെയും യുകെ, യുഎസ്എ തുടങ്ങിയ മറ്റു രാജ്യങ്ങളിലെയും ചാപ്റ്റർ പ്രതിനിധികൾ ഉൾപ്പെടെ ആയിരങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. കോളെജ് ആരംഭിച്ച
1968 മുതൽ 2024 വരെയുളെ കലയളവിൽ
കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരെ
പ്രത്യേക ബാച്ചുകളായി അഞ്ചു വേദികളിലായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജിന് സ്വയംഭരണ പദവി ലഭിച്ചതിനുശേഷം ആദ്യമായാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുന്നത്.
ഗ്ലോബൽ അലുമിനി മീറ്റ് ഡോ: എം..പി അബ്ദുസമദ് സമദാനി എം പി ഉദ്ഘാടനം ചെയ്തു. നൊസ്റ്റാൾജിയ സാഹിത്യപരമല്ലന്നും മനശാസ്ത്രപരമാണെന്നും ഡോ.എം.പി അബ്ദുസമദ് സമദാനി എം പി പറഞ്ഞു.
ചടങ്ങിൽ കോളേജ് മാനേജർ എം.കെ. ബാവ അധ്യക്ഷനായി. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
കോളേജ് ജൂബിലി കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് യുഎഇ അലൂമിനി ചാപ്റ്റർ നൽകുന്ന നൽകുന്ന തുകയുടെ
ആദ്യ ഗഡുവായ 60 ലക്ഷം രൂപ യുടെ ചെക്ക് ചടങ്ങിൽ വെച്ച് ജനറർ സെക്രട്ടറി ഷംസുദിൻ തയ്യിൽ മാനേജർ എം.കെ ബാവക്ക് കൈമാറി. ടിവി ഇബ്രാഹിം എംഎൽഎ, എൻ.ഷംസുദ്ദീൻ എംഎൽഎ,
പ്രിൻസിപ്പാൾ ഡോ. കെ. അസീസ്, പി.എം.എ സലാം, സി എച്ച് മഹമ്മുദ് ഹാജി,
ഡോ. ഇ.കെ. അഹമ്മദ് കുട്ടി, കെ.ടി. മുഹമ്മദ് ഷാജു, സി.വി.ബഷീർ, കെ.എം.സുജാത, ഷംസുദ്ധീൻ തയ്യിൽ, സീതി കൊളക്കാടൻ, റസാഖ് കോട്ടക്കൽ ഷാഫി മേലാത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ഗുരു ശിഷ്യ സംഗമത്തിൽ വിരമിച്ച അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. പൂർവ്വ
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഗാനവിരുന്നും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.