Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിൽ മെഡിക്കൽ കോളേജ് ഉൾപ്പടെ ആരോഗ്യ രംഗത്ത് സമഗ്ര വികസനം ത്വരിതപ്പെടുത്തണം പ്രിയങ്ക ഗാന്ധി എം.പി.

21 Aug 2025 20:29 IST

UNNICHEKKU .M

Share News :

മുക്കം: വയനാട്ടിൽ മെഡിക്കൽ കോളേജ് ഉൾപ്പെടെ ആരോഗ്യരംഗത്ത്‌ സമഗ്രവികസനം ത്വരിതഗതിയിലാക്കണം എന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി.

വയനാട്ടിലെ ആരോഗ്യ പദ്ധതികൾ വേഗത്തിലാക്കാൻ അഭ്യർത്ഥിക്കുന്നതിനും മാനന്തവാടിയിൽ പൂർണ്ണ രീതിയിൽ പ്രവർത്തന സജ്ജമായ മെഡിക്കൽ കോളേജ് ഇല്ലാത്തതിനാൽ പ്രദേശവാസികൾ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകൾ ധരിപ്പിക്കുന്നതിനുമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദയെ നേരിൽ കണ്ടതെന്ന് എം.പി.യുടെ ഓഫീസ്സ് അറിയിച്ചു.വയനാട്ടിലെ ആദിവാസി ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവരുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ, എൻ എച്ച് എം ഫണ്ടുകളുടെ കുടിശിക, പ്രദേശത്ത് മൃഗങ്ങളുടെ ആക്രമണ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ട്രോമ സെന്റർ എന്നിവയുടെ ആവശ്യകത എന്നിവയും കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.കേരളത്തിൻറെ ദീർഘകാല ആവശ്യമായ എയിംസ് യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. നേരത്തെ ഇത് സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ആരോഗ്യമന്ത്രിക്ക് വിശദമായ കത്തും നൽകിയിരുന്നു. എം. പി. മാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു

പടം: വയനാട് മണ്ഡലത്തിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ യെ നേരിൽ കണ്ട് കാര്യങൾ ശ്രദ്ധയിൽപ്പെടുത്തുന്നു.

Follow us on :

More in Related News