Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി എസ് എം ഒ കോളേജ് പ്രിൻസിപ്പാൾ ഡോ: കെ. അസീസിന് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്‌മ യാത്രയയപ്പ് നൽകി

07 Apr 2025 20:03 IST

Jithu Vijay

Share News :

തിരൂരങ്ങാടി : കഴിഞ്ഞ എട്ട് വർഷത്തിലധികമായി തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് പ്രിൻസിപ്പലായി പ്രവർത്തിച്ച് വരുന്ന ഡോ: കെ. അസീസ് ഈ മാസം ഏപ്രിൽ 30 ന്  സർവ്വീസിൽ നിന്നും വിരമിക്കുകയാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിവിധ മേഖലകളിൽ നിന്നും യാത്രയയപ്പ് ലാഭിക്കാറുണ്ടെങ്കിലും സ്ഥാപനത്തിൻ്റെ പുറത്ത് നിന്നും ഒരു സംഘടന കോളേജ് പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകിയത് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയാണ് .ഡോ: കെ. അസീസിന് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മക്ക് വേണ്ടി കെ പി എ മജീദ് എം എൽ എ  ഉപഹാരം നൽകി ആദരിച്ചു.


കോളേജിന് വളർച്ചക്ക് വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ ചെയ്ത വ്യതിയാണ് കെ അസീസ് എന്ന് എം എൽ എ പറഞ്ഞു. വലിയ ഒരു സമൂഹം നോക്കി കാണുന്ന സ്ഥാപനമാണ് പി എസ് എം ഓ കോളേജ് എന്ന് വിരമിക്കുന്ന ഡോ: കെ. അസീസ് പറഞ്ഞു . ചടങ്ങിൽ കൂട്ടായ്മ പ്രസിഡണ്ട് വി പി ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി മുസ്‌തഫ ചെറുമുക്ക്. പി കെ ഇസ്മായിൽ മാസ്റ്റ്. കോളേജ് ജീവനക്കാരായ വലിയാട്ട് ജസീഫ് .കെ നിസാമുദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News