Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2025 21:18 IST
Share News :
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23നും 24നും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം വരുത്തുമെന്ന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 23ന് ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപായി പ്രവർത്തനം അവസാനിപ്പിക്കണം. 24ന് കോട്ടയം താലൂക്കിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവർത്തനം ആരംഭിക്കുകയും വേണം. ഇതുസംബന്ധിച്ച് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ കൃത്യമായ അറിയിപ്പ് നൽകണം.
Follow us on :
Tags:
More in Related News
Please select your location.