Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്മള ഗവ. യുപി സ്‌കൂളില്‍ വര്‍ണ്ണക്കൂടാരം പദ്ധതിക്ക് തുടക്കം

26 Jan 2025 18:29 IST

Jithu Vijay

Share News :

മലപ്പുറം : പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം -സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വര്‍ണ്ണക്കൂടാരം പദ്ധതി പൊന്മള ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസമേഖലയില്‍ മികച്ച മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും പ്രീ പ്രൈമറി മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

 ചടങ്ങില്‍ പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഹറാബി കൊളക്കാടന്‍ പദ്ധതി പൂര്‍ത്തീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചടങ്ങില്‍ ആദരിച്ചു. എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ടി.അബ്ദുല്‍ സലീം പദ്ധതി വിശദീകരണം നടത്തി. പ്രീ പ്രൈമറി പ്രവര്‍ത്തന ഇടങ്ങളുടെ ഉദ്ഘാടനം എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുരേഷ് കോളശ്ശേരി നിര്‍വഹിച്ചു. മലപ്പുറം ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ പി.മുഹമ്മദലി, ട്രെയിനര്‍മാരായ റഷീദ് മുല്ലപ്പള്ളി, കെ.രാജന്‍, പ്രധാനാധ്യാപകന്‍ ആര്‍.കെ ബിനു, പിടിഎ പ്രസിഡന്റ് എന്‍.കെ അഹമ്മദ്, എസ് എം സി ചെയര്‍മാന്‍ എം.പി ശശിധരന്‍, പി ടി എ വൈസ് പ്രസിഡന്റ് ബുഷ്‌റ എംപി, മുന്‍ പ്രധാനാധ്യാപകന്‍ മുഹമ്മദ് കെ, സത്യനാഥന്‍ എം.വി , എം.സി ഉണ്ണികൃഷ്ണന്‍, കമറുന്നിസ എലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News