Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലം: ഷാഫി പറമ്പിൽ എം.പി

20 Nov 2025 14:32 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:കേരളത്തിന്റെ രാഷ്ട്രീയ കാലവസ്ഥ യു.ഡി.എഫിന് അനുകൂലമാണെന്ന് ഷാഫി പറമ്പിൽ എം.പി അഭിപ്രായപ്പെട്ടു.കേരളത്തിൽ തുടർ ഭരണം സമസ്ത മേഖലയിലും കൊള്ള നടത്താനുള്ള ലൈസൻസാക്കുകയാണ് പിണറായി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല അയ്യപ്പ വിഗ്രഹത്തിലെ സ്വർണ്ണ മോഷണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദേശത്ത് ഒളിവിൽ താമസിക്കുന്ന ഇന്ത്യയിലെ പെരും കളളൻ വിജയ് മല്യയെപ്പോലും നാണിപ്പിക്കുന്ന നിലയിലാണ് അദ്ദേഹം നൽകിയ സ്വർണ്ണം ദേവസ്വം ബോർഡിന്റെയും,സർക്കാറിന്റെയും നേതൃത്വത്തിൽ അടിച്ചു മാറ്റിയത്.അതുകൊണ്ട് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കേരളത്തിൽ ഭരണമാറ്റത്തിനുള്ള തുടക്കമാവട്ടെയെന്നും,മേപ്പയൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മുനീർ എരവത്തിനെയും,ഡിവിഷനു കീഴിലുളള ഒൻപത് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളെയും,അറുപത്തിമൂന്ന് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളെയും വിജയിപ്പിക്കണമെന്നും ഷാപി പറമ്പിൽ പറഞ്ഞു.അങ്ങിനെ നിങ്ങൾ വിജയിപ്പിച്ചാൽ നിങ്ങൾ ഒട്ടും ഖേദിക്കേണ്ടി വരില്ലയെന്നും. ഇന്ന് കാണുന്ന വികസന മുരടിപ്പ് ഇല്ലാതാവുമെന്നും, എം.പി പറഞ്ഞു.തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റോഡ് ഷോയും,ജില്ലാ ഡിവിഷനു കീഴിലുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പരിചയപ്പെടുത്തി കൊണ്ടുള്ള തെരഞ്ഞെടുപ്പ് കൺവെൻഷന്റെ ഭാഗമായുള്ള പൊതുസമ്മേളനവും ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി മുനീർ എരവത്ത്,ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പു കമ്മറ്റി കൺവീനർ ഇ. അശോകൻ,സത്യൻ കടിയങ്ങാട്,പി.എം. ജോർജ്,കെ.എം. സുരേഷ്ബാബു,ബി.വി രാജേഷ്,പി. ചന്ദ്രൻ,മനോജ് ആവള,സി.പി. കുഞ്ഞമ്മത്,പി.സി. മുഹമ്മദ് സിറാജ്,കെ.പി. രാമചന്ദ്രൻ,കെ. മധുകൃഷ്ണൻ,പറമ്പാട്ട് സുധാകരൻ,കമ്മന അബ്ദുറഹിമാൻ,പി.കെ. അനീഷ്,കെ.പി. വേണുഗോപാൽ,എം.എം. അഷറഫ്,ഒ.എം. രാജൻ,എം.കെ.അബ്ദുറഹിമാൻ,കെ.എം.എ അസീസ്,എം.കെ. ഫസലുറഹ്മാൻ,സി.എം. ബാബു എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News