Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ ദേശിയധിനാഘോഷത്തിന്റെ ഭാഗമായി ബിദിയ സനയ്യ ചങ്ക്‌സ് കൂട്ടായ്മ ദേശിയ ദിനം ആഘോഷിച്ചു

21 Nov 2025 00:27 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: ഒമാൻ്റെ അമ്പത്തിയഞ്ചാം ദേശീയധിനാഘോഷത്തിന്റെ ഭാഗമായി ബിദിയ സനയ്യ ചങ്ക്‌സ് കൂട്ടായ്മ കേക്ക് മുറിച്ചു ദേശിയ ദിനം ആഘോഷിച്ചു

കേരളവും ഒമാനും ആഴമേറിയ ബന്ധം. ​നമ്മൾ മലയാളികൾക്ക് ഒമാൻ വെറുമൊരു രാജ്യമല്ല. അതൊരു രണ്ടാം വീടാണ്. നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങൾക്ക് മാന്യമായ ജീവിതവും, സുരക്ഷിതമായ ഭാവിയും നൽകിയ സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും തണലാണ് ഒമാൻ. 

ഒമാനിലെ ജനങ്ങളുടെ സ്നേഹവും സൗഹൃദവും ഒരിക്കലും മറക്കാനാവാത്തതാണ്. ഈ മണ്ണിൽ നമ്മൾ ഒഴുക്കിയ വിയർപ്പിന് ഒമാൻ്റെ മണ്ണ് സ്നേഹത്തിൻ്റെ പ്രതിഫലം നൽകിയിട്ടുണ്ട്. ​ഇന്ന് നമ്മൾ ആഘോഷിക്കുമ്പോൾ, ഒമാൻ്റെ ഐശ്വര്യത്തിനായി, അവിടുത്തെ ഭരണാധികാരികൾക്ക് വേണ്ടി, അവിടുത്തെ പൗരന്മാർക്ക് വേണ്ടി, നമ്മുടെ ഹൃദയങ്ങളിൽ നിന്ന് പ്രാർത്ഥനകൾ ഉയരണം.

​ശാന്തിയുടെയും, സൗഹൃദത്തിൻ്റെയും, വികസനത്തിൻ്റെയും പാതയിൽ ഒമാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കട്ടെ. ​ഒരിക്കൽ കൂടി, അമ്പത്തിയഞ്ചാമത് ഒമാൻ ദേശീയ ദിനാശംസകൾ!

ചടങ്ങിൽ രാഹുൽ നേതൃത്വം നൽകി സുരേഷ് ചെന്നിത്തല, ഷിഹാബ് ഷാഹുൽ, സാബു സഹദേവൻ, ദേവകുമാർ, ജോയ്, റോബിൻ, പ്രദീപ്, ബിജു, ജോഷി, പ്രീജിത്ത് മണാട്ട്,അനീഷ് എന്നിവർ പങ്കെടുത്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News