Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗതാഗതക്കുരുക്കിനാക്കം കൂട്ടി ചെമ്മാട് ടൗണിലെ കുഴിയും റോഡ് പണിയും

12 Mar 2025 09:52 IST

Jithu Vijay

Share News :

തിരൂരങ്ങാടി : അമൃത കുടി വെള്ള പദ്ധതിയുടെ ഭാഗമായി കരിപറമ്പ് മുതൽ ചെമ്മാടങ്ങാടി വരെ റോഡിൻ്റെ

വലതുവശം പൈപ്പ് ലൈനിന്നായി കിറിയ ഭാഗങ്ങളും ചെമ്മാട് പഴയ മസ്ജിദിന് അടുത്തുള്ള കുഴിയും അടിയന്തരമായി മൂടണം ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി ഭാരവാഹികൾ പൊതുമരാമത്ത് അസി. എൻജിനീയർ ബിന്ദു കെ പിക്ക് പരാതി നൽകി. പെരുന്നാൾ കച്ചവട തിരക്കും റോഡിൻറെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്ക് സ്ഥിരമായി അനുഭവിക്കാറുള്ള ചെമ്മാട് ഗതാഗതക്കുരുക്ക് വലിയതോതിൽ വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്തിരിക്കുകയാണ്.


പെരുന്നാൾ സീസൺ ആയ  സമയത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും റീ ടാറിങ് ചെയ്യാത്തത്കൊണ്ട് ഇവിടങ്ങളിലെ വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ട് എന്ന് വ്യാപാരികളും പറയുന്നു. അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി ഭാരവാഹികളായ അബ്ദുൽ റഹീം പൂക്കത്ത്, ഫൈസൽ ചെമ്മാട് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.


പൊതുമരാമത്ത് അസി: എക്സിക്യൂട്ടീവ് എൻജിനീയറും അ സി. എൻജിനീയറും കേരള വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി അസി. എൻജിനീയറെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും കരാറുകാരനോട് സംസാരിക്കുകയും മാർച്ച് 31 നഖം പദ്ധതി തീർപ്പാക്കുന്ന പ്ലാൻ  പൂർത്തിയാക്കുന്നതിന്റെ പ്ലാൻ സമർപ്പിക്കുവാനും സമയബന്ധിതമായി ബി എം ബി സി വർക്ക് തീർപ്പാകുന്നത് വിലയിരുത്തുവാൻ പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയറെ ഏർപ്പെടുത്തുകയും ചെയ്തു മൂന്നുദിവസംകൊണ്ട് ചെമ്മാട്ങ്ങാടിയിലെ കുഴി മൂടുമെന്നും അറിയിച്ചു

Follow us on :

More in Related News