Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പുഴ സ്കൂൾ വാർഷികം സമാപിച്ചു.

26 Jan 2025 18:46 IST

Jithu Vijay

Share News :

 കോട്ടക്കൽ : പെരുമ്പുഴ എ എം എൽ പി സ്ക്കൂൾ വാർഷികാഘോഷ പരിപാടി ആരവം2025 സമാപിച്ചു. തെന്നല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സലീന കരുമ്പിൽ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം വി.പി മുഹ്സിന അധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ മുജീബ് കക്കാട് മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച മുൻ മാനേജർ പി.ഇ അഹമ്മദ് ഹാജിയെ യോഗത്തിൽ അനുസ്മരിച്ചു.


ഹെഡ് മിസ്ട്രസ് കെ.എൻ ബീന ടീച്ചർ, പി ടി എ പ്രസിഡന്റ് എൻ.ശറഫുദ്ധീൻ, എൽ. എസ് .എസ് ജേതാക്കളായ പി.അഞ്ജന, പി ആയിശ റിയ, പ്രമോ സോംഗ് സംവിധായകരായ മുനീർ മുത്തു , ജഅഫർ കാഫു , കോഡി നേറ്റർ പി. രാജേഷ്. ടാലൻ്റ് എക്സാം വിജയികൾ, പ്രീ - പ്രൈമറി കലോൽസവ വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തിരൂരങ്ങാടി കൗൺസിലർ സി.പി.സുലൈഖ , മുൻ കൗൺസിലർ എം.പി ഹംസ, മമ്മ തു നന്നമ്പ്ര ,മജീദ് പാലക്കൽ,സി അബ്ദുറഹ്മാൻ മാസ്റ്റർ, പി.ടി മുസ്ഥഫ, അബ്ദുല്ല തൊട്ടിയിൽ, ഗഫൂർ മേലറക്കൽ,

സി.പി റാഫി , എം സഫ് വാൻ, പി.കെ ജബ്ബാർ, ആഷിക് റോയൽ, പി.കെ സൈതലവി, എ .അരുൺകുമാർ, കെ.റസിയ , കെ. സുലൈഖ, പി. ബദറുൽ ഇസ് ലാം എന്നിവർ പ്രസംഗിച്ചു. ദഫ് മുട്ട്, ഒപ്പന , നാടോടിനൃത്തം, കോൽക്കളി, അറബിക് ഡാൻസ്, വട്ടപ്പാട്ട്, ഭരതനാട്യം, തിരുവാതിര എന്നിവക്ക് പുറമെ കരോക്കേ ഗാനമേളയും നടന്നു.



Follow us on :

More in Related News