Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ സമരം വിജയിച്ചു; പട്ടണം കവലയിൽ അടിപ്പാത വരും

01 Dec 2024 19:29 IST

Anvar Kaitharam

Share News :

ജനകീയ സമരം വിജയിച്ചു; പട്ടണം കവലയിൽ അടിപ്പാത വരും

പറവൂർ: ദേശീയപാത 66 ൽ പട്ടണം - പുഴക്കരേടത്തു റോഡിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നടത്തിവന്ന സമരത്തിന് പരിസമാപ്തി.

ഇവിടെ അടിപ്പാത അനുവദിച്ചു കൊണ്ടുള്ള ഔദോഗിക അറിയിപ്പ് ജനകിയ സമര സമതിക്ക് NH 66 ൽ നിന്നും ഔദ്യോഗികമായി ലഭിച്ചു, കഴിഞ്ഞ 5 മാസമായി പട്ടണം നിവാസികൾ ഒന്നിച്ചു നിന്ന് പോരാട്ടത്തിലായിരുന്നു, പട്ടണത്തെ സമര പോരാളികൾക്കും, വിഷയം പാർലമെന്റിലടക്കം അവതരിപ്പിച്ച ഹൈബി ഈഡൻ എം പി, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകൾ, മാധ്യമ പ്രവർത്തകർ എന്നിവർക്കെല്ലാം സമര സമതി നേതാക്കൾ നന്ദി അറിയിച്ചു, നേരത്തെ നിശ്ചയിച്ചിരുന്ന തുടർ സമരങ്ങൾ താത്കാലികമായി മാറ്റിവെച്ചതായി ചെയർമാൻ അനന്തൻ മാസ്റ്റർ കൺവീനർ റഷീദ് പട്ടണം ട്രഷറർ രാജൻ കല്ലറക്കൽ എന്നിവർ പറഞ്ഞു.


Follow us on :

More in Related News