Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് ഉപരോധിച്ചു

28 Feb 2025 15:48 IST

PEERMADE NEWS

Share News :



 പീരുമേട് : കോൺഗ്രസിന്റെ

 നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് ഉപരോധിച്ചു.വിനോദസഞ്ചാര

കേന്ദ്രമായ പരുന്തുംപാറയിൽ അനധികൃത കയ്യേറ്റം നടത്തുന്നതിന് അധികാരികൾ കൂട്ടുനിൽക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് ,യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് ഉപരോധിച്ചത്. പീരുമേട് എസ് എച്ച് ഒ ഗോപിചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരെ ഓഫീസ് കവാടത്തിനു മുമ്പിൽ തടഞ്ഞു . 

കെ.പി.സി.സിനിർവാഹ സമിതി അംഗം ഷാഹുൽ ഹമീദ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

പരുത്തുംപാറ ടൂറിസം ഹബ്ബ് ആക്കും എന്ന പ്രഖ്യാപനത്തിന്റെ മറവിൽ പീരുമേട് എംഎൽഎ വാഴൂർ സോമൻ രണ്ടര ഏക്കർ സ്ഥലം അനധികൃതമായി കൈയേറിയതായി സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ് രാജൻ, കോൺഗ്രസ് നേതാക്കളായ കെ .രാജൻ, രാജു കുടമാളൂർ, രാജു വടുതല, മഹിളാ കോൺഗ്രസ് നേതാവ് സാലമ്മ വർഗീസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽമോൻ വർഗീസ്, അനീഷ് സി .കെ,വിനിഷ്,അപ്പു,സതിഷ്

തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News