Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 15:04 IST
Share News :
പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ പരപ്പനങ്ങാടി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും, യോഗ പരിശീലനവും സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു സമൂഹത്തിനെയാകെ തകർക്കുന്ന അവസ്ഥയിൽ നാളെയുടെ നേർവഴിക്ക് വെളിച്ചമാവുന്ന അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി ആയിരുന്നു ക്ലാസ്. മുഖ്യമന്ത്രിയുടെ സുത്യർഹ്യ സേവനത്തിനുള്ള പുരസ്ക്കാര ജേതാക്കളായ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർ കെ. പ്രദീപ് കുമാർ,വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ എന്നിവർ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് എടുത്തു.
യോഗ ക്ലാസിന് കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് യോഗ പരിശീലകയായ വി.പി. അനുമോൾ നേതൃത്വം നൽകി.
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിവിൽ എക്സ്സൈസ് ഓഫീസർ ദിദിൻ എം എം, ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിങ് സെൻ്റർ ജീവനക്കാരായ വി.പി. അക്ഷയ ദാസ്, കെ. രഞ്ജിത്ത്, ടി. വരുൺ എന്നിവർ ആശംസകൾ നേർന്നു. കെ. ഷെബീബ സ്വാഗതവും, ടി.കെ. രജിത നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.