Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 21:10 IST
Share News :
കോട്ടയം: എൻ.സി.പിയുടെ മുൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയും കർഷക തൊഴിലാളി ഫോറം മുൻ സംസ്‌ഥാന പ്രസിഡന്റും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായിരുന്ന പി കെ ആനന്ദകുട്ടൻ ഇനി കേരള കോൺഗ്രസി (എം)ൽ ചേർന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം എൻസിപി (എസ്)യിൽനിന്നും അദ്ദേഹം രാജിവച്ചിരുന്നു. പാർട്ടിയുടെ സംസ്‌ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, കോട്ടയം ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരവേയാണ് രാജി. കഴിഞ്ഞ കുറേ കാലങ്ങളായി എൻ.സി.പി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാർട്ടിയായി അധഃപതിച്ചുവെന്ന് ആനന്ദകുട്ടൻ കുറ്റപ്പെടുത്തി.
മന്ത്രിമാർക്ക് വേണ്ടിയുള്ള തർക്കവും പാർട്ടിയിൽ പ്രവർത്തനം ഇല്ലായ്‌മയും ഈ സർക്കാരിന്റെ ജനകീയ സമ്മതിയും നേട്ടങ്ങളും ജനങ്ങളിൽ എത്തിക്കാൻ ഒരു രാഷ്ട്രീയ പ്രവർത്തനവും ചെയ്യാൻ കഴിയാത്ത ഒരു പാർട്ടിയായി എൻ.സി.പി മാറിയെന്ന് ആനന്ദകുട്ടൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തിപ്പെടുത്താൻ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള ജോസ് കെ. മാണി നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായി ആനന്ദകുട്ടൻ കോട്ടയത്ത് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.