Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടൽ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

06 May 2025 11:30 IST

AJAY THUNDATHIL

Share News :



യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം "കൂടൽ" രണ്ടാമത് പോസ്റ്റർ പുറത്ത്. ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടൽ.


ബിബിൻ ജോർജിനു പുറമെ മറീന മൈക്കിൾ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര, ട്രാൻസ് വുമൺ മോഡൽ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാംജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹവിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.


ബാനർ - പി ആൻ്റ് ജെ പ്രൊഡക്ഷൻസ്, നിർമ്മാണം - ജിതിൻ കെ വി, കഥ, തിരക്കഥ, സംഭാഷണം - ഷാഫി എപ്പിക്കാട്, ഛായാഗ്രഹണം -ഷജീർ പപ്പ, എഡിറ്റിംഗ് - ജർഷാദ് കൊമ്മേരി, കോ-റൈറ്റേഴ്സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്ട് ഡിസൈനർ - സന്തോഷ് കൈമൾ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അസിം കോട്ടൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, പിആർഓ - മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ ........

Follow us on :

More in Related News