Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 09:06 IST
Share News :
തിരൂരങ്ങാടി : കക്കാട് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനു ഒരു ട്രാന്‍സ്‌ഫോര്‍മര്‍ കൂടി. 11-ഡിവിഷനില്‍ കക്കാട് ചെനക്കല്‍ മേഖലയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി നാളെ ആരംഭിക്കുന്നു. കക്കാട് ടൗണില്‍ ഒരു ട്രാന്‍സ്‌ഫോര്‍ ഉണ്ടായിരുന്നത് ഇതോടെ മൂന്ന് ആയി മാറും. കഴിഞ്ഞ വര്‍ഷം ഇ.കെ കോംപ്ലക്‌സ് ഭാഗത്ത് ട്രാന്‍സ്‌ഫോര്‍മര്‍ കത്തി നശിച്ചിരുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കക്കാട് മേഖലയില്‍ കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കണമെന്ന് ജനപ്രതനിധികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ സിപി ഹബീബ ബഷീര്‍, സുജിനി മുളമുക്കില്‍, ആരിഫ വലിയാട്ട് തുടങ്ങിയവര്‍ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
കരാറെടുത്തിട്ടും കക്കാട് ചെനക്കല്‍ ഉള്‍പ്പെടെ നഗരസഭയിലെയും മറ്റും വിവിധ ഭാഗങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി നീളുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വെന്നിയൂര്‍ വൈദ്യുതി ഭവനില്‍ കെ.പിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തില്‍ പ്രവര്‍ത്തികള്‍ ഊര്‍ജിതമാക്കാന്‍ നപടികളെടുത്തിരുന്നു. എത്രയും വേഗം നിര്‍മാണം തുടങ്ങാനും തീരുമാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കക്കാട് മഹല്ല് ജുമാമസ്ജിദ് പരിസരത്ത് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ സ്ഥാപിച്ചിരുന്നു. ഈ മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമത്തീനു വലിയൊരു ആശ്വാസമായിരുന്നു ഇത്. ചെനക്കലില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നത് വലിയ ആശ്വാസമാകും. വെന്നിയൂര്‍ സബ് സ്റ്റേഷന്‍ ഫീഡറുകള്‍ ചാര്‍ജ് ചെയ്തത് വലിയ ആശ്വാസമായിട്ടുണ്ട്. മൂന്നാമത്തെ ട്രാന്‍സ്‌ഫോര്‍മര്‍കൂടി വരുന്നത് കക്കാട് മേഖലയില്‍ വലിയ നേട്ടമാണ്.
Follow us on :
Tags:
More in Related News
Please select your location.