Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണത്തിന് ഒരു പോക്ക് കൈ നിറയ്യും, മനം നിറയം ;പരിയാപുരം സൗഹൃദം റസിഡൻസ് അസോസിയേഷൻ്റെ ഓണ ചന്തയിൽ

02 Sep 2025 20:39 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഓണത്തിന് ഒരു പോക്ക് കൈ നിറയ്യും, മനം നിറയം. പരിയാപുരം സൗഹൃദം റസിഡൻസ് അസോസിയേഷൻ്റെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഓണ ചന്ത താനൂർ മുൻസിപ്പൽ കൗൺസിലർ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  

രണ്ട് ദിവസം നടക്കുന്ന ചന്തയിൽ പച്ചക്കറി തുണിത്തരങ്ങൾ, വളർത്തു മത്സ്യം, നാടൻ വിഭവങ്ങൾ, ഫലവൃക്ഷ തൈകൾ, അലങ്കാര ചെടികൾ എന്നിവയുടെ സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.


ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് എം.രാജീവൻ മാസ്റ്റർ ആദ്യക്ഷ്യത വഹിച്ചു. സെക്രട്ടറി എ. ജയപ്രകാശൻ, എ. ഗോപാലകൃഷ്ണൻ, യു.വി. രാജഗോപാലൻ എം.പി.ബാബുരാജൻ, കെ.പി. താമിക്കുട്ടി,വി.പി സുനിൽകുമാർ ശിവദാസൻ പൂതേരി എന്നിവർ സംസാരിച്ചു.


ചന്തയിൽ ആദ്യ വില്പന ഉദ്ഘാടനം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ തിരൂരങ്ങാടി മേഖലാ സെക്രട്ടറി എം.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ഓണം വരെയുള്ള ദിവസങ്ങളിൽ വിവിധ കലാപരിപാടികളും ബുധനാഴ്ച ഓണ സദ്യയും നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News