Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 18:58 IST
Share News :
തിരു: സംഗീതത്തിലും
നൃത്തകലയിലും പരിശീലനം നടത്തിവരുന്ന കുട്ടികൾക്ക് മുന്നിൽ തൻ്റെ അനുഭവം പങ്കിട്ട് വാവ സുരേഷ് ഓണമാഘോഷിച്ചു. നെടുമങ്ങാട് ചുള്ളിമാനൂരിൽ പ്രവർത്തിക്കുന്ന ഭാരത് മ്യൂസിക്ക് അക്കാദമിയുടെ ഓണാഘോഷ വേദിയിൽ മുഖ്യാതിഥിയായി എത്തിയ വാവ സുരേഷ് തൻ്റെ മനസ് തുറന്ന് സംസാരിച്ചപ്പോൾ പിന്നിട്ട വഴികൾ എത്രമാത്രം ദുരിത പൂർണ്ണമായിരുന്നുവെന്ന് പലർക്കും മനസിലാക്കുവാൻ സാധിച്ചു. സ്വന്തമായി ഒരു വീടില്ലാത്ത താൻ ഇന്നും തിരുവനന്തപുരത്ത് ഒരു ലോഡ്ജിൽ വാടകക്കാണ് താമസിക്കുന്നതെന്നും സർക്കാർ യാതൊരു സഹായവും ചെയ്തിട്ടില്ലെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ഷീബ ഉൽഘാടനം ചെയ്തു. ആനാട് പഞ്ചായത് പ്രസിഡണ്ട് ശ്രീലേഖ ഓണ വിളംബരം നൽകി. സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, മ്യൂസിക്ക് അക്കാദമി ഡയറക്ടർ ഷംനാദ് ഭാരത്, ഗായകൻ അലോഷ്യസ് പെരേര , സി.പി.ഐ. സംസ്ഥാന കൗൺസിൽ മെമ്പർ പാട്ടത്തിൽ ഷൗക്കത്ത് ,എസ് ട്രാക്സ് ഡയറക്ടർ ഷൗക്കത്ത്, ഷാജഹാൻ കരകുളം , നടൻ ഷാജഹാൻ , അനീഷ് മുല്ലശ്ശേരി, ഗോപൻ ശാസ്തമംഗലം, പ്രവീൺ, സൈനുലാബ്ദീൻ, ഷംസുന്നീസ, ചന്ദന , പ്രതിഭ മണി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഓണ സദ്യയും നടത്തി.
Follow us on :
Tags:
More in Related News
Please select your location.