Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 19:46 IST
Share News :
തലയോലപ്പറമ്പ് :കുട്ടി പാചകക്കാർ കളം നിറഞ്ഞപ്പോൾ തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ കുട്ടികളും, അധ്യാപകരും രക്ഷകർത്താക്കളും മാത്രമല്ല പ്രദേശവാസികളും കുട്ടി ഷെഫുമാരുടെ പാചക നൈപുണ്യത്തിൽ വിസ്മയിച്ചു. ലോക ഭക്ഷ്യ ദിനാചരണത്തോട നുബന്ധിച്ച് ഒന്ന് മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളും, അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് വീടുകളിൽ പാകപ്പെടുത്തിയ ഭക്ഷണ പാനീയങ്ങളും ലൈവായി തയാറാക്കിയ വിവിധ തരം ദോശകൾ, ജ്യുസുകൾ എന്നിവയുടെ പ്രദർശന, വില്പന മേളയാണ് ഭക്ഷണ പ്രേമികൾക്ക് വേറിട്ട രുചി കൂട്ടുകൾ സമാനിച്ചത്. സ്കൂൾ മാനേജർ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സാബു ജോസഫ് ആദ്യ വില്പന നടത്തി. ഹെഡ്‌മിസ്ട്രസ് ആഷ വി ജോസഫ്, അസി. മാനേജർ ഫാ. ആൽജോ കളപുരക്കൽ, ട്രാസ്‌റ്റിമാരായ റിൻസൻ ചാക്കോ, കെ.ടി തങ്കച്ചൻ, രമ്യ ജോർജ്, ജെസി ജോർജ്, പി. റോയ് തുടങ്ങിയവർ പ്രസംഗിച്ചു. ഭക്ഷ്യ, പ്രദർശന വില്പനമേള വഴി സമാഹരിച്ച പണം വിവിധ നൈപുണ്യ വികസന പരിപാടികൾക്കായി വിനിയോഗിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
 
                        Please select your location.