Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 00:56 IST
Share News :
മസ്‌കറ്റ്: ഒമാനിലെ ഏറ്റവും ഉയരമുള്ള കൊടിമരം അൽ ഖുവൈർ സ്ക്വയറിൽ അനാച്ഛാദനം ചെയ്തു. 126 മീറ്റർ ഉയരമുള്ള കൊടിമരം മസ്‌കറ്റ് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് രാഷ്ട്രത്തിന് സമർപ്പിച്ചത്. നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ 25 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള കൂറ്റൻ ഒമാനി ദേശീയ പതാകയാണ് കൊടിമരത്തിലുള്ളത്.
മസ്‌കറ്റ് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലും മസ്‌കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദിയുടെ സാന്നിധ്യത്തിലുമാണ് ഉദ്ഘാടന പരിപാടി നടന്നത്.ജിൻഡാൽ ഷദീദ് ഒമാൻ സി ഇ ഓ ഹർഷ ഷെട്ടിയും ചടങ്ങിൽ പങ്കെടുത്തു.
മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖുവൈർ സ്ക്വയറിലാണ് ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഉദ്ഘാടനം ചെയ്‌തത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത ഘടനയാണ്. നേരത്തെ പ്രഖ്യാപിച്ചതിൽ നിന്നും വ്യത്യസ്‌തമായി 25 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള കൂറ്റൻ ഒമാനി ദേശീയ പതാകയാണ് കൊടിമരത്തിലുള്ളത്. ജിൻഡാൽ ഷദീദുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി കൊടിമരം നിർമിച്ചിരിക്കുന്നത്. 135 ടൺ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച കൊടിമരത്തിൽ വിമാന മുന്നറിയിപ്പ് ലൈറ്റ് സംവിധാനമുണ്ട്. 10 ദശലക്ഷം ഡോളറിൻ്റെ പദ്ധതിക്ക് ജിൻഡാൽ സ്റ്റീൽ സുഹാറാണ് പൂർണമായും ധനസഹായം നൽകിയത്.
ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം രാജ്യത്തിന് സമർപ്പിച്ചപ്പോൾ മലയാളികൾക്കും അഭിമാനം, മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഒമാൻ്റെ ഈ അഭിമാന പദ്ധതി നടപ്പിലാക്കിയത് പ്രൊജക്റ്റ് ഹെഡ് കൊല്ലം സ്വദേശി അനസ് അബ്‌ദുസലാം, പൊജക്റ്റ് മാനേജർ പത്തനംതിട്ട സ്വദേശി സുനിൽ സത്യൻ, കമ്പനിയുടെ ഒമാൻ ഡയറക്‌ടർ മലപ്പുറം സ്വദേശി റബി എന്നിങ്ങനെ വിവിധ തലങ്ങളിലായി പല മേഖലകളിലും മലയാളികളായിരുന്നു ഉണ്ടായിരുന്നത്.
ഇരുമ്പും 135 ടൺ ഉരുക്കു കൊണ്ടാണ് കൊടി മരത്തിന്റെ നിർമ്മാണം. കൊടിമരത്തിന്റെ അടിത്തട്ടിലെ പുറം വ്യാസം 2800 മില്ലിമീറ്ററാണ്. അതിന്റെ ഏറ്റവും ഉയർന്ന സ്ഥലത്ത് വ്യാസം 900 മില്ലിമീറ്ററും.. വിമാനങ്ങൾക്കുള്ള മുന്നറിയിപ്പ് ലൈറ്റിങ് സംവിധാനവും കൊടിമരത്തിലുണ്ട്. ഏകദേശം ഒന്നര വർഷത്തോളമെടുത്താണ് അൽഖുവൈർ സ്‌ക്വയർ പദ്ധതി പൂർത്തിയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽതന്നെ കൊടിമരത്തിൻ്റെ നിർമാണം കഴിഞ്ഞിരുന്നു. 18,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അൽ ഖുവൈർ സ്ക്വയറിൽ പുൽത്തകിടികൾ, നടപ്പാത, സൈക്കിൾ പാത, ക്രാഫ്റ്റ് എക്‌സിബിഷൻ, സ്കേറ്റ് പാർക്ക്, ശുചിമുറികൾ, നിരവധി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം എല്ലാം ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മികച്ച ഒരു വിനോദകേന്ദ്രമാക്കി മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaoman
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.