Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 16:48 IST
Share News :
കടുത്തുരുത്തി: മാനവരാശിയുടെ അന്തകനായി മാറിയ ലഹരി വസ്തുക്കൾക്കെതിരെയുള്ള ധാർമ്മിക യുദ്ധത്തിൽ മുഴുവൻ സമുദായ പ്രവർത്തകരും അണിചേരണമെന്ന് വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് അഭ്യർത്ഥിച്ചു. ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രചരണ പരിപാടിക്ക് എൻ എസ് എസ് ജനറൽ സെക്രട്ടറി നൽകിയ ആഹ്വാനം മുഴുവൻ സമുദായ അംഗങ്ങളും ഏറ്റെടുത്തതായി അദ്ദേഹം ചൂട്ടിക്കാട്ടി. എൻ എസ് എസ് വൈക്കം യൂണിയൻ നടപ്പിലാക്കി വരുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി കല്ലറ മേഖലയിൽ സംഘടിപ്പിച്ച വിദ്യാർത്ഥി - യുവജന സംഗമം "വർണ്ണോത്സവം" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് ചെയർമാൻ പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് എച്ച് ആർ ഫാക്കൽറ്റി അംഗം പ്രൊഫ .ടി ഗീത കരുതലിൻ്റെ തണൽ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ മുഖ്യ പ്രഭാഷണം നടത്തി. രവികുമാർ ടി എസ്, അജിതൻ നമ്പൂതിരി എന്നിവർ വിവിധ വിഷയത്തിൽ ക്ലാസ്സുകൾ നയിച്ചു. പി മുരളീധരൻ, യു രാജേഷ്, ദിലീപ് ഇ പി ,എസ് മുരുകേശ്, രഘുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.