Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 18:09 IST
Share News :
പരപ്പനങ്ങാടി: എഴുപത്തിആറാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ.) ജില്ലാ കമ്മറ്റി ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. വിമുക്ത ഭടൻ പനയത്തിൽ കോരേട്ടന് നഗരസഭാ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് ഉപഹാരം നൽകി ആദരിച്ചു. എൻ എഫ് പി ആർ ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു ഷാളണിയിച്ചു. കൊടപ്പാളി ഡിവിഷൻ കൗൺസിലർ പി.വി.മുസ്തഫ വൃക്ഷത്തൈ നടലിന് നേതൃത്വം നൽകി. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ, എം.സി.അറഫാത്ത് പാറപ്പുറം, ബിന്ദു അച്ചമ്പാട്ട്, നിയാസ് അഞ്ചപ്പുര, സുലൈഖ സലാം, കുഞ്ഞി മുഹമ്മദ് നടക്കാവ്, സൽമാൻ കോർമൻ കടപ്പുറം, ഏനു കായൽ മഠത്തിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.