Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.

01 Mar 2025 10:35 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു.ശാസ്ത്ര പഠനോപകരണങ്ങൾ,പരീക്ഷണ സാമഗ്രികൾ, ശാസ്ത്ര പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനവും, ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. അധ്യാപകരായ സി.ശാരി, പി.ഷഹന, കെ.ജിജിന, ടി.ഇന്ദുലേഖ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


1928 ഫെബ്രുവരി 28 ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സി.വി. രാമൻ - രാമന്‍ എഫക്ട് കണ്ടെത്തിയതിന്റെ ഓര്‍മ്മയ്ക്കായാണ് ദേശീയ ശാസ്ത്രദിനാചരണത്തിനായി ഈ ദിവസം തെരഞ്ഞെടുത്തത്. 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി  ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു.

Follow us on :

More in Related News