Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണിൽ മുളക് പൊടി വിതറി വീട്ടമ്മയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണ മാല കള്ളൻ പൊട്ടിച്ച് കവർന്നു.

01 Aug 2025 18:10 IST

UNNICHEKKU .M

Share News :


മുക്കം: കണ്ണീൽ മുളക് പൊടി വിതറി വീട്ടമ്മയുടെ സ്വർണ്ണ മാല കള്ളൻ പൊട്ടിച്ച് കടന്ന് കളഞ്ഞു. കാരശ്ശേരി മലാംകുന്നിൽ സുബൈദയുടെ കഴുത്തിലണിഞ്ഞ മൂന്ന് പവൻ്റെ സ്വർണ്ണ മാലയാണ് കള്ളൻ കടന്ന് കളഞ്ഞത്. വെള്ളിയാഴ്ച്ച പുലർച്ചക്ക് 4.30 ന് സംഭവം. മലാംകുന്ന് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന സുബൈദ പതിവ് പോലെ പ്രഭാത നമസ്ക്കാരം നിർവ്വഹിക്കാൻ എഴുന്നേറ്റതായിരുന്നു. മുഖമൂടിയണിഞ്ഞ് അടുക്കള വാതിലിനടുത്ത്ഒളിച്ചിരുന്ന കള്ളൻ സുബൈദക്ക് നേരെ മുളക് പൊടി വിതറി അക്രമിക്കുകയായിരുന്നു. കള്ളനുമായി നടത്തിയ പിടിവലിയിൽ സുബൈദക്ക് പരിക്കേറ്റു. പൊട്ടിച്ച മാലയുടെ ഒരു കഷ്ണം സുബൈദയുടെ കയ്യിൽ കിട്ടി. ബാക്കിയുള്ള മാല കഷ്ണവുമായി കള്ളൻ അപ്രത്യക്ഷമായി. സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലിസ്സ് പരിശോധന നടത്തി. മുക്കം പോലീസ്സ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്. അതേ സമയം സുബൈദയുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിലും കള്ളൻ മോഷണത്തിന് ശ്രമിച്ചു. സ്ത്രീ സുബഹി നമസ്ക്കാരത്തിനായി എഴുന്നേറ്റതായിരുന്നു. കള്ളനെ കണ്ട് ബഹളം വെച്ചതിനാൽ കള്ളൻ ഇരുളിൽ മറയുകയുണ്ടായി രണ്ട് കേസ്സുകളും പോലീസ്സ് അന്വഷണം വ്യാപകമാക്കി.

Follow us on :

More in Related News