Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 21:51 IST
Share News :
മുക്കം :കേന്ദ്ര സംസ്ഥാന സർക്കാറുകൾ നാമാവശേഷമാക്കിയ കേരളത്തി ൻ്റെ പശ്ചാത്തലം വീണ്ടെടുക്കാനും.താളം തെറ്റിച്ച കുടുംബത്തിന് കൃത്യമായ മറുപടി നൽകാനും കേരളീയ സമൂഹത്തിലെ വനിതകൾ സജ്ജരാണെന്ന് വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ നൂർബീന റഷീദ് അഭിപ്രായ പ്പെട്ടു .കാരശ്ശേരി പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച മെഗാ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനംനിർവഹിച്ചുസംസാരിക്കുകയായിരുന്നു അവർ.ഉപ്പ് തൊട്ടു കർപ്പൂരം വരെ വില വർദ്ധിച്ച സാഹചര്യം, മാഫിയകൾ പിടിച്ചടക്കിയ സാമൂഹിക രംഗം ,വനിതകൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ് '
'. മലയാളിയുടെ ജീവിതനിലവാരം തകർന്ന സാഹചര്യം ഒരു പ്രതികാരധാര ദാഹത്തോടെയാണ് വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും കുടുംബിനികൾ നോക്കിക്കാണുന്നതെന്ന് അവർ ഓർമിപ്പിച്ചു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ സുബൈർ അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ.പി. ബാബു മുഖ്യപ്രഭാഷണം നടത്തി. ബൽക്കീസ് ടീച്ചർ, യൂനുസ് മാസ്റ്റർ, പി.എം സുബൈർ ബാബു, എം ടി സൈദ് ഫസൽ,ഗസീബ് ചാലൂളി റുഖിയ്യ ടീച്ചർ, സുനിത രാജൻ ആയിഷ ബീവി,ആമീന ബാനു മുംതാസ് ബാപ്പു, ഹംസആനയാകുന്ന്, റിൻഷ ഷെറിൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറി ആമീന എടത്തിൽ സ്വാഗതവും, പഞ്ചായത്ത് ലീഗ്ട്രഷറർ ഷൈനാസ് ചാലൂളി നന്ദിയും പറഞ്ഞു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി,കർഷകസംഘം നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കേണ്ടി അബൂബക്കർ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ പിസി ബഷീർ കെ പി അബ്ദുല്ല സി കെ ഓമര്‍ സുല്ലമി ടി പി ജബ്ബാർ എൻ പി കാസിം വി പി ജമാൽ
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ കോയ,അലവിക്കുട്ടി പി ,എഡി യൂസഫ്, സിപി അഷറഫലി എ കെ ഫായിസ്, മുബഷിർ മലാംകുന്ന് , അലി വാഹിദ്,തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.