Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2025 10:32 IST
Share News :
മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ തുടർച്ചയായി കരിങ്കൽ ക്വാറികൾക്കും ക്രഷറുകൾക്കും, അനുമതി നൽകുന്നതിൽക്വാറി ഉടമകളും പഞ്ചായത്ത് പ്രസിഡണ്ട് ഒത്തു കളിക്കുകയാണന്ന് ആരോപണവുമായി ഭരണസമിതി യോഗത്തിൽ പ്രതിഷേധവും ബഹളവും അരങ്ങേറി. സംഭവുമായി ബന്ധപ്പെട്ട് കോടതിയിൽ തോറ്റു കൊടുക്കുകയാണെന്ന് എൽഡിഎഫ് മെമ്പർമാർആരോപിച്ചു, ക്വാറി ഉടമകൾക്കെതിരെപഞ്ചായത്ത് നിയമിച്ചിട്ടുള്ളവക്കീലിനെ കുറിച്ച്ഭരണസമിതിക്ക് യാതൊരു അറിവും പഞ്ചായത്തിനില്ല,കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതികൾ എടുത്ത തീരുമാനപ്രകാരംകോടതിയിൽ ഹാജരാക്കേണ്ട രേഖകൾ ഒന്നുംവക്കീലിന് നൽകുകയോ കോടതിയിൽ എത്തിക്കുകയോ ചെയ്തില്ലഇതിന്റെ ഫലമായി ക്വാറികൾക്ക് അനുകൂലമായ വിധിവരികയും,ഇക്കാര്യം ഭരണസമിതിയെ അറിയിക്കാതെ പൂഴ്ത്തി വെക്കുകയും ചെയ്തതായി, എൽഡിഎഫ് മെമ്പർമാർപറഞ്ഞു,കഴിഞ്ഞമാസം വന്ന കോടതിവിധിഭരണസമിതിയെ അറിയിക്കാതെവെച്ചതായും ആരോപിച്ചു,അടുത്തദിവസം കോഴിക്കോട് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടക്കുന്ന, പൊതു തെളിവെടുപ്പിൽ കാരശ്ശേരി പഞ്ചായത്തിൽ ഇനി ക്വാറികൾ വേണ്ട എന്നും, പഴയ തീരുമാനങ്ങളും, പഠന റിപ്പോർട്ടും ഹാജരാക്കണമെന്നും, പന്നി മുക്കിൽ വരാൻപോകുന്ന കോഴി വേസ്റ്റിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് ഒരു കാരണവശാലും അനുവദിക്കരുത്എന്നാ ഇടതുപക്ഷ മുന്നണി മെമ്പർമാരുടെ ആവശ്യവും, അംഗീകരിക്കാതെ ഭരണസമിതിയെ മുന്നോട്ടുപോകാൻ കഴിയാത്ത വിധംഇടതുപക്ഷ മെമ്പർമാർ പ്രതിഷേധിച്ചത്.ക്വാറി ഉടമകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന വ്യക്തിയായി കാരശ്ശേരി പഞ്ചായത്തിന്റെ പ്രസിഡണ്ട് തരംതാണതായിഎൽഡിഎഫ് മെമ്പർമാർ കുറ്റപ്പെടുത്തി. കെ പി ഷാജി കെ ശിവദാസൻ, എം ആർ സുകുമാരൻ, കെ കെ നൗഷാദ്,ജിജിത സുരേഷ്, ഇ പി അജിത്ത്,ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.