Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈ ലൈഫ് സ്പഷ്യാലിറ്റി ആയുർവേദ ആശുപത്രിയിൽ യൂനാനി വിഭാഗവും തുടങ്ങും. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

14 Aug 2025 20:24 IST

UNNICHEKKU .M

Share News :

.


 മുക്കം: ഹൈലൈഫ് ആയുർവേദിക്ക് സ്പഷ്യലിറ്റി ആസ്പത്രിയിൽ യൂനാനി വിഭാഗവും കർഷക ദിനത്തിൽ ആരംഭിക്കുന്നു. പെതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെൻ്റ് സംഘാടകർ മുക്കത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 17 ന് കർഷകദിനത്തിലാണ് ആരംഭം കുറിക്കുന്നത്. അന്ന് രാവിലെ 9.30 വിവിധ പരിപാടികൾ അരങ്ങേറും  വിഷ പച്ച, അയ്യമ്പാല , പന്നി കൂർക്ക തുടങ്ങി ആയിരത്തേളം തൈകളും ചടങ്ങിൽ വിതരണം നടത്തും. ഹോസ്പ്പിറ്റൽ എം ഡി കെ ടി അബ്ദുല്ല അധ്യക്ഷത വഹിക്കും. ഹൈലൈഫ് മില്ലറ്റ് ഷോറൂം, കഫേ ഉദ്ഘാടനം ഡോ. ഖാദർ വാലി ഉദ്ഘാടനം ചെയ്യും. ആയുർവേദിക് & യുനാനി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്‌പിറ്റലും മുക്കം മുനിസിപ്പാലിറ്റിയും കാരശ്ശേരി ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും സംയുക്തമായി ചേർന്ന് ചിങ്ങം 01 ന് കർഷകദിനാചരണവും കർഷകരെ ആദരിക്കലും ഇതിൻ്റെ ഭാഗമായി നടക്കും. ചെടിയമ്മയുടെ സ്‌മരണക്കായി ഔഷധ സസ്യ ഉദ്ഘാടനവും നടക്കും.ഡോ.ഖാദർ വാലിക്ക് (കൃഷിരത്ന‌ം & പത്മശ്രീ ജേതാവ്) പൗരസ്വീകരണം നൽകും.ചെറുധാന്യ ബോധവൽക്കരണ ക്ലാസ്, രാവിലെ

11:30 ഡോക്ടർ ഖാദർ വാലിയുടെ മില്ലറ്റ് പ്രഭാഷണം നടക്കും. ഉച്ചക്ക്12 മണിക്ക് ഹൈലൈഫ് ആയുർവേദിക് & യൂനാനി വിഭാഗം ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നത്. നീന്തി വാ മക്കളെ ബ്രാൻഡ് അംബാസിർ റ നാ ഫാത്തിമ സ്വിമ്മിംഗ് പൂൾ ഉദ്ഘാടനം ചെയ്യും.എം എൽ എ മാർ, മുക്കം മുൻസിപ്പൽ ചെയർമാൻ, കൗൺസിലർമാർ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, ജനപ്രതിനിധികൾ സംബന്ധിക്കും.

വാർത്ത സമ്മേളനത്തിൽ

ഹൈലൈഫ് എം.ഡി കെ.ടി അബ്ദുള്ള, കാരശ്ശേരി പ്രസിഡൻ്റ് സുനിത രാജൻ, മുക്കം കൗൺസിലർ ഗഫൂർ കല്ലുരുട്ടി, ജി. അബ്ദുൽ അക്ബർ, ഡോ; അബ്ദുൽ ബാസിത്,ഹൈലൈഫ്' ജനറൽ മാനേജർ ബി.എം റിഫായി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News