Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 11:51 IST
Share News :
തിരൂരങ്ങാടി: സബ് രജിസ്ട്രാര്‍ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആധാര നിര്‍മ്മാണത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം
യൂത്ത്‌ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി സബ് രജിസ്ട്രാര്‍ ഓഫീസ് ഉപരോധിച്ചു. ഓഫീസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. വ്യാജ ആധാര നിര്‍മ്മാണത്തില്‍ സമഗ്ര അന്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക, റവന്യൂ-രജിസ്ട്രാര്‍ വകുപ്പുകളുടെ കൂട്ടു കച്ചവടം അവസാനിപ്പിക്കുക, വ്യാജ ആധാര നിര്‍മ്മാണത്തിലെ കള്ളക്കളി പുറത്ത് കൊണ്ടു വരിക എന്നീ അവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. രാവിലെ പത്ത് മണിയോടെയാണ് ഉപരോധ സമരം ആരംഭിച്ചത്.
ഉദ്യോഗസ്ഥര്‍ ജോലിയില്‍ തുടരാന്‍ യോഗ്യരല്ലെന്നും ഇറക്കി വിടണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഓഫീസിനകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെ സമരക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ഇത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പൊലീസും പ്രവര്‍ത്തകരും വാക്കേറ്റത്തിന് കാരണമായി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യാക്ഷനായ സമരത്തിന് മണ്ഡലം ഭാരവാഹികളായ സി.കെ മുനീര്‍, ഉസ്മാന്‍ കാച്ചടി, അയൂബ് തലാപ്പില്‍, അസ്‌കര്‍ ഊപ്പാട്ടില്‍, കെ മുഹിയിനുല്‍ ഇസ്ലാം, സലാഹുദ്ദീന്‍ തേറാമ്പില്‍, ജഅ്ഫര്‍ കുന്നത്തേരി, ബാപ്പുട്ടി ചെമ്മാട്, സാദിഖ് കടവള്ളൂര്‍, കെ.ടി ഹാരിസ്, ഫൈസല്‍ കുഴിമണ്ണില്‍, ജുബൈര്‍ തേറാമ്പില്‍, നരിമടക്കല്‍ നൗഷാദ്, കള്ളിയത്ത് കുഞ്ഞ, കെ.ടി ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.
തിരൂരങ്ങാടി രജിസ്ട്രാര്‍ ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആധാരം നിര്‍മ്മിച്ചുവെന്നത് ഗൗരവമുള്ള കാര്യമാണ്. ജനങ്ങളുടെ സ്വത്തിന് യാതൊരു സംരക്ഷണവുമില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. സര്‍വ്വേ നമ്പറുമായി വന്നാല്‍ ഏത് ഭൂമിയും ആരുടെ പേരിലേക്കും മാറ്റാമെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ആധാരങ്ങള്‍ നിര്‍മ്മിച്ചതായാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കൃത്യമായ അന്വേഷണം നടത്താന്‍ കൂടുതല്‍ വിവരങ്ങള്‍ പറത്ത് വരുമെന്നും അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ആധാരം നിര്‍മ്മിച്ചു നല്‍കിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.