Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 19:32 IST
Share News :
മുണ്ടക്കയം: മുണ്ടക്കയം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെയും, മുണ്ടക്കയം ലയൺസ് ക്ലബിന്‍റെയും, ഇൻസ്റ്റിറ്റ്യുഷൻ ഓഫ് ഹോമിയോപത് കേരള കാഞ്ഞിരപ്പള്ളി യുണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെ ഹോമിയോ മെഡിക്കല്‍ ക്യാമ്പും, സൗജന്യ അസ്ഥി സാന്ദ്രത പരിശോധനയും സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ബാങ്ക് പ്രസിഡൻ്റ് റോയ് കപ്പലുമാക്കൽ, വൈസ് പ്രസിഡൻ്റ് അൻസാരി മഠത്തിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . കാഞ്ഞിരപ്പള്ളി താലുക്കിലെ മികച്ച സഹകരണ ബാങ്കുകളിലൊന്നായ മുണ്ടക്കയം സര്‍വ്വീസ് സഹകരണ ബാങ്ക് സാമുഹിക പ്രതിബദ്ധതയ്ക്ക് എന്നും മുൻപന്തിയിലാണന്ന് ഭാരവാഹികൾ പറഞ്ഞു.
1500 രുപ ചെലവ് വരുന്ന അസ്ഥി സാന്ദ്രത പരിശോധന ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് തികച്ചും സൗജന്യമായി ലഭ്യമാകും.
ലഭ്യമാകുന്ന ചികില്‍സകള്‍
ജീവിത ശൈലി രോഗങ്ങള്‍
വദ്ധ്യത ചികില്‍സ
അലര്‍ജി- ആസ്തമാ
തൈറോയിഡ് രോഗങ്ങള്‍
കുട്ടികളുടെ പഠന വൈകല്യം, അശ്രദ്ധ, ഹൈപ്പര്‍ ആക്ടിവിറ്റി
ഓട്ടീസം
പി.സി.ഒ.ഡി , യുട്രൈൻ ഫൈബ്രോയിഡ്, യുട്രൈൻ പോളീഷ്, ഓവറി സിസ്റ്റ്, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍
മെനോപ്പോസല്‍ സിംഡ്രെംസ്
നടുവേദന, സൊപ്ഡൈലോസിസ്, കൈകാല്‍ മുട്ടുവേദന, ഉപ്പുറ്റി വേദന
പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല
കിഡ്നി സ്റ്റോൺ, മുത്രാശയ സംബന്ധമായ ചികില്‍സകള്‍
ഗ്യാസ്ട്രോ സംബന്ധമായ ചികില്‍സകള്‍
അമിത വണ്ണം
കരള്‍, ഗാള്‍ ബ്ലാഡര്‍ സംബന്ധമായ രോഗങ്ങള്‍
ഡി- അഡിക്ഷൻ ചികില്‍സ
ഡിപ്രഷൻ
താരൻ മുടികൊഴിച്ചില്‍
ത്വക്ക് രോഗങ്ങള്‍, സോറിയാസിസ്
തലവേദന, മൈഗ്രെയിൻ
ടോൺസിലൈറ്റിസ്, സൈനുസൈറ്റീസ്
വെരിക്കോസ് വെയിൻ പ്രശ്നങ്ങള്‍
വാര്‍ദ്ധക്യ സംബന്ധമായ രോഗങ്ങള്‍, പഴകിയ രോഗങ്ങള്‍
എല്ലാ വൈറസ് മൂലമുള്ള രോഗങ്ങള്‍ക്കും ചികില്‍സാ യും
പകര്‍ച്ചവ്യാധികള്‍ക്ക് പ്രതിരോധവും ചികില്‍സയും
ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് ആളുകൾ പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തില്‍ ഐ.എച്ച്. കെ. ജില്ലാ പ്രസിഡന്‍റ് ഡോ ബിനോയി പി ജോസഫ്, ലയൺസ് ക്ലബ് സോണല്‍ ചെയര്‍മാന്‍ ജോണിക്കുട്ടി മഠത്തിനകം, ലയൺസ് ജില്ലാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഡോ. എൻ എസ് ഷാജി, ബാങ്ക് ഭരണസമിതി അംഗം റ്റി സി സെയ്ദ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.
താഴെ പറയുന്ന നമ്പരുകളില്‍ മുൻകുര്‍ ബുക്ക് ചെയ്യാവുന്നതാണ്
9447567010
9048416229
Follow us on :
More in Related News
Please select your location.