Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രാൻസ്‌പോർട് കമ്മീഷണർക്ക് ബ്രഹ്മി അയച്ച് പരപ്പനങ്ങാടിയിൽ മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം

27 Feb 2025 17:32 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ബ്രഹ്മി അയച്ച് പ്രതിഷേധിച്ചു. മാർച്ച് ഒന്ന് മുതൽ നടപ്പാക്കുന്ന ഫെയർ മീറ്റർ സംവിധാനത്തിലെ പിഴവിനെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി പരപ്പനങ്ങാടിയിൽ

ട്രാൻസ്‌പോർട് കമ്മീഷണർക്കു ബ്രഹ്മി അയച്ചു പ്രതിഷേധിച്ചു.


കേരളത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യമാക്കണമെന്ന കമ്മീഷണറുടെ നടപടിക്കെതിരെയാണ് ഐഎൻടിയുസി യുടെ പ്രതിഷേധം. കമ്മീഷണർക്ക് ബുദ്ധിയും, വിവേകവുമുണ്ടാവാൻ പ്രാർത്ഥനയോടെ എന്ന ഉള്ളടക്കത്തോടെയുള്ള കത്തിനോടൊപ്പമാണ് ബ്രഹ്മിയും അയച്ചതെന്ന് ഐഎൻടിയുസി നേതാക്കൾ പറഞ്ഞു. പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിൽ നിന്നാണ് പ്രവർത്തകർ കത്തയച്ചത്.


പ്രതിഷേധം ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ അബ്ദുൽ ഗഫൂർ  ഉദ്ഘാടനം ചെയ്തു. ദുബായിൽ കൂടി യാത്ര ചെയ്ത കൊച്ചി സ്വദേശി പി.കെ.മാത്യു അഗസ്റ്റിൻ എന്നയാൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം നടപ്പിലാക്കാൻ കമ്മീഷണർ തീരുമാനമെടുത്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ദുബായിലെ ആറ് വരി അതിവേഗ പാതകളിൽ സഞ്ചരിക്കുന്ന ടാക്സി ക്യാബുകളോട് കേരളത്തിലെ ആറ് മീറ്റർ തികയാത്ത കുണ്ടും കുഴിയും വെള്ളക്കെട്ടുകളും നിറഞ്ഞ പാതകളിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ താരതമ്യം ചെയ്ത് ഇങ്ങിനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് സി ബാലഗോപാലൻ ചോദിച്ചു. വീരമണി, ഒ രാമ കൃഷ്ണൻ, സുബിഷ് മണിയാളത്തിൽ, ബാപ്പു പുത്തരിക്കൽ, അബ്ദുൽ ഹക്കീം,

സലാം ചെട്ടിപ്പടി, ഫാറൂഖ് അമ്പാടി, ഷഫീഖ് ഉള്ളണം, വീരമണി പുരപ്പുഴ, ശിവൻ ചെട്ടിപ്പടി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News