Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2026 07:28 IST
Share News :
കടുത്തുരുത്തി . നിയോജക മണ്ഡലത്തിന് ആദ്യമായി ഒരു മന്ത്രിസ്ഥാനം ലഭിച്ചത് മോൻസ് ജോസഫിലൂടെ ആയിരുന്നു.
2007 കാലഘട്ട ത്തിൽ അച്യുതാനന്ദൻ മന്ത്രി സഭയിൽ പൊതുമരാമത്ത് വകുപ്പു മന്ത്രിയായി രണ്ട് വർഷം. മോൻസ് ജോസഫിലൂടെ തന്നെയാണ് രണ്ടാം തവണയും കടുത്തുരുത്തിക്ക് മന്ത്രി സ്ഥാനം. ഇത് ആഘോഷമാക്കാനുള്ള തയാറെടുപ്പുകൾ യു ഡിഎഫിൻ്റെ നേതൃത്വത്തിൽ നിയോജകമണ്ഡല ത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നടത്തി യിട്ടുണ്ട്. സത്യ പ്രതിജ്ഞാ ചടങ്ങുകൾ മോൻസ് ജോസഫിൻ്റെ ജന്മനാടായ ആപ്പാഞ്ചിറയിൽ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും പായസ വിതരണവും മധുര വിതരണവും അടക്കമുള്ള ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കടുത്തുരുത്തി ടൗണിലും ആഹ്ലാദ പരിപാടികൾ സംഘടിപ്പിക്കും. മോൻസ് ജോസഫിൻ്റെ മാതാവ് മറിയാമ്മ ജോസഫ് തറവാട് വീട്ടിൽ കുടുംബാംഗ ങ്ങൾക്കൊപ്പം സത്യപ്രതിജ്ഞാ ചടങ്ങുകൾ ടിവി യിൽ കാണും. മോൻസ് ജോസഫ് മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി വീട്ടിലെത്തി മാ താവിന്റെയും മുതിർന്ന കുടുംബാംഗങ്ങളുടെയും അനുഗ്രഹം തേടിയിരുന്നു.
പിതാവ് ഒ. ജോസഫിൻ്റെയും മകൻ ഇമ്മാനുവലി ന്റെയും കടുത്തുരുത്തി സെൻ്റ് മേരീസ് പള്ളിയിലു ള്ള കല്ലറയിലെത്തി പ്രാർഥന നടത്തിയ ശേഷമാ ണ് മോൻസ് തിരുവനന്തപുരത്തേക്കു പോയത്. ഭാര്യ സോണിയ മകൾ മരീന, കുടുംബാംഗങ്ങൾ തുട
ങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കു ന്നതിനായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കടുത്തുരുത്തിയിലെ യുഡിഎഫ് നേതാക്കളും കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു.
Follow us on :
Tags:
More in Related News
Please select your location.