Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണിമൂളി പാലവും അപ്രോച്ച് റോഡും മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

26 Mar 2025 10:14 IST

Jithu Vijay

Share News :

നിലമ്പൂർ : വഴിക്കടവ്-ചക്കപ്പാടം റോഡിലെ മണിമൂളി പാലം, അപ്രോച്ച് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പാലേമാട് നഗര സൗന്ദര്യവത്കരണം പൂർത്തീകരിച്ചതിന്റെയും ഇരുട്ടുകുത്തി - പോത്തുകല്ല് പാലം പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 4.6 കോടി ചെലവിൽ 38.50 മീറ്റർ നീളത്തിലാണ് മണിമൂളി പാലം നിർമിച്ചിട്ടുള്ളത്. 2022 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. പാലത്തിന് 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും 1.50 മീറ്റർ വീതി വരുന്ന ഇരു വശങ്ങളിലുമുള്ള രണ്ട് ഫുട്ട്പാത്തുകളും കുടി ആകെ 11 മീറ്റർ വീതിയാണുള്ളത്. മരുത ഭാഗത്തെ അപ്രോച്ച് റോഡിന് 90 മീറ്റർ നീളവും, വഴിക്കടവ് ഭാഗത്ത് 100 മീറ്റർ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആൻഡ് ബി.സി. സർഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികൾ, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന സുരക്ഷാ സംവിധാനവും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ചാലിയാർ പുഴക്ക് കുറുകെയായാണ് പോത്തുകല്ല് - ഇരുട്ടുകുത്തി പാലം നിർമിക്കുന്നത്. മുണ്ടേരി ഉൾവനത്തിലെ ആദിവാസി നഗറിലേക്ക് പോകാനായാണ് പുതിയ പാലം പ്രധാനമായും നിർമിക്കുന്നത്. മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തിരപ്പൊട്ടി, കുമ്പളപ്പാറ നഗറിലുള്ളവർക്ക് ഇത് ഏറെ ആശ്വാസമാവും. 2021 -22 ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് 5.76 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 100 മീറ്റർ നീളം വരുന്ന പാലത്ത് അഞ്ച് തൂണുകളുണ്ട്. 4.56 വീതിയുള്ള പാലത്തിൽ 3.75 മീറ്റർ കാരിയേജ് വേയും ഉണ്ട്. കൂടാതെ മുണ്ടേരി ഭാഗത്തേ അപ്രോച്ച് റോഡിന് 290 മീറ്റർ നീളവും ഇരുട്ടുകുത്തി ഭാഗത്ത് 50 മീറ്റർ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആൻഡ് ബി.സി. സർഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികൾ, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന ഗതാഗത സുരക്ഷാ സംവിധാനവും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow us on :

More in Related News