Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല തീര്‍ഥാടകരുടെ മിനി ബസ് അപകടത്തില്‍പ്പെട്ട സംഭവം; ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ സേവാഭാരതി നാട്ടിലെത്തിച്ചു

25 Jan 2025 19:28 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ പുത്തേട് വച്ച് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഡ്രൈവര്‍ നവീ (38) നെ സേവാഭാരതി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സ്വദേശമായ ബംഗ്ളരുവില്‍ എത്തിച്ചു. കഴിഞ്ഞ 15ന് നടന്ന അപകടത്തില്‍ 21 തീര്‍ഥാടകര്‍ക്ക് പരുക്ക് പറ്റിയിരുന്നു. ഇവരില്‍ സാരമായ പരുക്കേറ്റ നാല് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി നല്‍കിയിരുന്നു. നാല് പേരില്‍ ഡ്രൈവര്‍ നവീന് നട്ടെല്ലിന് ഗുരുതരമായി പരുക്ക് പറ്റി. ശരീരത്തിന്റെ ഒരു ഭാഗത്തിന് ചലന ശേഷി കുറവായ സ്ഥിതിയിലാണ് നവീന്‍. തൊടുപുഴയിലെ ചികിത്സക്ക് ശേഷം തുടര്‍ ചികിത്സക്ക് ഇദ്ദേഹത്തെ ബംഗ്ളരു കൊണ്ടുപോകാന്‍ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ്  ഇവര്‍ സേവാഭാരതിയുടെ സഹായം തേടി എത്തിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ അടയ്ക്കാനുണ്ടായിരുന്ന അര ലക്ഷം രൂപയും സേവാഭാരതി നല്‍കി. നവീന്റെ ഭാര്യ സുമയായിരുന്നു ആശുപത്രിയില്‍ സഹായിയായി നിന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അതിനാല്‍ ബന്ധുക്കള്‍ ഇവരോട് കാര്യമായി സഹകരിച്ചിരുന്നില്ല. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് നവീനെ സേവാഭാരതി ബാംഗ്ളൂരില്‍ എത്തിച്ചത്. ആംബുലന്‍സില്‍ ഒരു ഡോക്ടറും നഴ്സും നവീനൊപ്പം ബംഗ്ളരു വരെ പോയി. ബാംഗ്ളൂരില്‍ ചെന്ന് ദേശീയ സേവാ ഭാരതിയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് അവിടെ തുടര്‍ ചികിത്സക്കുള്ള സൗകര്യവും സേവാഭാരതി ഒരുക്കി.


Follow us on :

More in Related News