Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 09:52 IST
Share News :
കോടാലി: ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജെന്‍ഡര്‍ സെമിനാറും കിടപ്പുരോഗികള്‍ക്ക് മെഡിക്കല്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു. മറ്റത്തൂര്‍ മഹാവിഷ്ണു ക്ഷേത്രഹാളില്‍ നടന്ന പരിപാടി മറ്റത്തൂര്‍ പഞ്ചായത്തംഗം കെ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് രാജിഷ സജീവന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സന്‍ ശാലിനി ജോയ് , രജനി രാമന്‍ ,ഷാജു കാവുങ്കല്‍,ടി.ബാലകൃഷ്ണ മേനോന്‍, ജയ ഉണ്ണികൃഷ്ണന്‍, ശ്രീദേവി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു
Follow us on :
Tags:
Please select your location.