Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാർ ജേക്കബ് തൂങ്കുഴി കാലംചെയ്തു

17 Sep 2025 20:14 IST

CN Remya

Share News :

കോട്ടയം: തൃശൂർ അതിരൂപത മുൻമെത്രാൻ മാർ ജേക്കബ് തൂങ്കുഴി (94) അന്തരിച്ചു. ഉച്ചകഴിഞ്ഞ് 2.50 നായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസമായി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പാലാ വിളക്കുമാടം തൂങ്കുഴിയിൽ കുരിയപ്പൻ റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13ന് ആയിരുന്നു മാർ തൂങ്കുഴിയുടെ ജനനം. ചങ്ങനാശ്ശേരി രൂപതയ്ക്കുവേണ്ടി സെമിനാരിയിൽ ചേർന്ന അദ്ദേഹം പിന്നീട് തലശ്ശേരി രൂപതയ്ക്കുവേണ്ടി പുരോഹിതനായി. സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്‌ടറേറ്റ്‌ നേടിയ അദ്ദേഹം തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശ്ശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്തു.

1973 ൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി. 1995 ൽ താമരശ്ശേരി രൂപതാധ്യക്ഷനായി. 1996 ഡിസംബർ 18 ന് തൃശൂർ ആർച്ച് ബിഷപ്പായി നിയമിതനായി. 2007 ൽ തൽസ്ഥാനത്തു നിന്ന് വിരമിച്ചു. 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സിസ്റ്റേഴ്സ് ഓഫ് ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ വർക്കറിൻ്റെയും സ്ഥാപകനാണ്.

Follow us on :

More in Related News