Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 03:44 IST
Share News :
റിയാദ്: സൗദി അറേബ്യയിൽ നടന്ന ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശിനിയായ ഹിദ നൗറിൻ (23) ആണ് മരണപ്പെട്ടത്.
ദമ്മാം–റിയാദ് ഹൈവേയിൽ ഒറൈറയ്ക്ക് സമീപമുള്ള ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞതാണ് അപകടത്തിന് കാരണം. ഹിദ നൗറിൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീൻ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
ഇരുവരുടെയും വിവാഹം ദമ്മാമിൽ വെച്ച് ഒരാഴ്ച മുമ്പ് മാത്രമാണ് നടന്നത്. റിയാദിലുള്ള മാതാപിതാക്കളെ സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദി അറേബ്യയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.