Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2025 19:25 IST
Share News :
ന്യൂഡൽഹി : കാനഡയിൽ വിമാനാപകടത്തിൽ മലയാളി പൈലറ്റ് മരിച്ചു. തിരുവനന്തപുരം പൂജപ്പുര ശ്രീശൈലത്തിൽ ഗൗതം സന്തോഷ് എന്ന 27 കാരനാണ് വിമാനം തകർന്ന് മരിച്ചത്. ഗൗതമിനോടൊപ്പം ഉണ്ടായിരുന്ന 54 കാരനായ സഹപൈലറ്റും മരണത്തിന് കീഴടങ്ങിയതായി കുടുംബത്തിന് വിവരം ലഭിച്ചു. കാനഡയിലെ ന്യൂ ഹൗസ് ലാൻഡിൽ ആയിരുന്നു അപകടം. എട്ടുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറുവിമാനത്തിൽ അപകട സമയത്ത് ഗൗതമും, സഹപൈലറ്റും മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.
പൂജപ്പുര ശ്രീ ശൈലത്തിൽ അഡ്വക്കേറ്റ് സന്തോഷ് കുമാറിന്റെയും – യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡി ജി എം ശ്രീകല എൽ കെയുടെയും മകനാണ് ഗൗതം സന്തോഷ്. ഗൗതമിന്‍റെ ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ നോർക്കയെയും, ഇന്ത്യൻ എംബസിയെയും കുടുംബം സമീപിച്ചു. കാനഡയിൽ പ്രവർത്തിക്കുന്ന കിസിക് ഏരിയൽ സർവ്വേ ഇൻ കോപ്പറേറ്റർ (KISIK AERIAL SURVEY INC ) ജീവനക്കാരനായിരുന്നു ഗൗതം.
Follow us on :
Tags:
More in Related News
Please select your location.