Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 22:03 IST
Share News :
നിലമ്പൂർ : മലപ്പുറം എടക്കര പോത്തുകൽ മുണ്ടേരിയിൽ പട്ടാപകൽ കാട്ടാനയിറങ്ങി. നീർപ്പുഴയ്ക്ക് സമീപം അപ്പൻകാട് ആദിവാസി നഗറിലാണ് ഒറ്റയാൻ ഭീതി പരത്തിയത്. നീർപുഴക്ക് ഇരുവശങ്ങളിലായുള്ള ആദിവാസി വീടുകൾക്ക് ഇടയിലൂടെയായിരുന്നു കാട്ടാനയുടെ വരവ്. 120 ൽ പരം കുടുംബങ്ങളാണ് ഈ നഗറിൽ താമസിക്കുന്നത്. നീർപുഴ മുറിച്ചു കടന്നെത്തിയ ആനയെ കണ്ട് അംഗൻവാടിയിലെ കുരുന്നുകളും ഭയചകിതരായി.
ഒരു മണിക്കൂറിന് ശേഷമാണ് ആനയെ കാട്ടിലേക്ക് കയറ്റാനായത്. വിവരമറിഞ്ഞ് പോത്തുകൽ സ്റ്റേഷനിൽ നിന്ന് വനപാലകരും സ്ഥലത്തെത്തിയിരുന്നു. ആന ഉൾകാട്ടിലേക്ക് കയറാതെ വനാതിർത്തിയിൽ തന്നെ തമ്പടിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്.
Follow us on :
Tags:
More in Related News
Please select your location.