Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2024 17:39 IST
Share News :
ചാലക്കുടി: ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളില്‍ നടന്ന തൃശ്ശൂര്‍ സെന്‍ട്രല്‍ സഹോദയ ടീച്ചേഴ്‌സ് കലോത്സവത്തില്‍ 241 പോയിന്റുകള്‍ നേടി മാള ഡോ. രാജു ഡേവിസ് ഇന്റര്‍ നാഷണല്‍ സ്‌ക്കൂള്‍ കിരീടം ചൂടി. 195 പോയിന്റുകള്‍ നേടി മാള ഹോളി ഗ്രേയ്‌സ് അക്കാദമിക്കാണ് രണ്ടാം കരസ്ഥമാക്കി. 158 പോയിന്റുകള്‍ വീതം നേടി ആതിഥേയരായ ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളും ഇരിങ്ങാലക്കുട ശാന്തി നികേതന്‍ പബ്ലിക്ക് സ്‌ക്കുളും മൂന്നാം സ്ഥാനത്തെത്തി. കലോത്സവം നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമാപസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എബി ജോര്‍ജ് മുഖ്യാതിഥിയായി. എബി ജോര്‍ജ്, ഡോ. രാജു ഡേവിസ് പെരേപ്പാടന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്രസന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ സി.എം. മുഹമ്മദ് ഹാറൂണ്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കോലഞ്ചേരി, പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.