Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2026 11:51 IST
Share News :
തിരമാലകളെ തോൽപ്പിക്കാൻ ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്ന് ഒരു കൊച്ചു മിടുക്കൻ എത്തുന്നു. ഏഴ് വയസ്സുകാരനായ ഇഷാങ്ക് സിംഗാണ് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്ക് നീന്തിക്കടന്ന് ലോക റെക്കോർഡ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. വെറും ഏഴ് വയസ്സും ഒമ്പത് മാസവും മാത്രം പ്രായമുള്ളപ്പോൾ ഇഷാങ്ക് നടത്തുന്ന ഈ സാഹസികത കായിക ലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ്.
2026 ഏപ്രിൽ 29-നാണ് ഈ ചരിത്രപരമായ നീന്തൽ നടക്കുക. ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തുടങ്ങി തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ അവസാനിക്കുന്ന ഏകദേശം 30 കിലോമീറ്റർ ദൂരമാണ് ഈ കൊച്ചു ചാമ്പ്യൻ ലക്ഷ്യമിടുന്നത്.
ഇഷാങ്ക്ഈദൗത്യംപൂർത്തിയാക്കുകയാണെങ്കിൽ പാക്ക് കടലിടുക്ക് നീന്തിക്കടക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കും.കഴിഞ്ഞ കുറച്ചു മാസങ്ങളായി പരിശീലകൻ അമൻ കുമാർ ജയ്‌സ്വാളിന് കീഴിൽ അതീവ തീവ്രമായ പരിശീലനത്തിലായിരുന്നു ഇഷാങ്ക്. കടലിലെ ശക്തമായ കാറ്റിനെയും പ്രവാഹങ്ങളെയും അതിജീവിക്കാൻ എസ്.ഡി.എ.ടി തേനി നീന്തൽ അക്കാദമി കോച്ച് വിജയകുമാറും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ശ്രീലങ്കൻ നാവികസേന എന്നിവയുടെ പ്രത്യേക അനുമതിയോടെയും സുരക്ഷാ ബോട്ടുകളുടെ അകമ്പടിയോടെയുമാണ് ഈ സാഹസിക ശ്രമം അരങ്ങേറുന്നത്. ഇഷാങ്കിന്റെ ഈ ആത്മവിശ്വാസം ലോക റെക്കോർഡ് പുസ്തകത്തിൽഒരുപുതിയനാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ.
Follow us on :
More in Related News
Please select your location.