Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആകാശത്ത് വർണ്ണക്കാഴ്ച്ചകളൊരുക്കി ലുസൈൽ സ്കൈ ഫെസ്റ്റിവലിന് തുടക്കം.

04 Apr 2025 03:22 IST

ISMAYIL THENINGAL

Share News :

ദോഹ: വിസിറ്റ് ഖത്തറും ഖത്തരി ഡയറും ചേർന്ന് ഈദ് അൽ ഫിത്തർ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം. അൽ സദ്ദ് പ്ലാസയാണ് ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ കേന്ദ്രം.


ഖത്തറിലും മേഖലയിലും ആദ്യമായാണ് ഈ ആകാശ വിസ്മയം ഒരുക്കിയത്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന ദൃശ്യ വിരുന്ന് കാഴ്ചക്കാർക്ക് പുതിയ അനുഭവമാകും സമ്മാനിക്കുക. എയർ ക്രാഫ്റ്റുകളിൽ നിന്നുള്ള പെയിന്റിങ്, വെടിക്കെട്ട്, അന്തരാഷ്ട്ര എയറോബാറ്റിക്‌സ്, സ്‌കൈ ഡൈവിങ്, സ്‌കൈറൈറ്റിംഗ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസപ്ലേകൾ എന്നിവയെല്ലാം സ്‌കൈ ഫെസ്റ്റിവലിന്റെ ഭാഗമാണ്.3000ത്തോളം ഡ്രോണുകൾ വർണക്കാഴ്ചകൾ സമ്മാനിക്കും.


ദാന അൽ ഫർദാന്റെ സംഗീത ഷോയും ആസ്വാദകർക്ക് വിരുന്നൊരുക്കും. ആകാശക്കാഴ്ചകൾക്കൊപ്പം രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേളയും നടക്കും. മൂന്ന് ദിവസവും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്.






Follow us on :

More in Related News